
റഷ്യൻ അധിനിവേശ ഭീഷണിയിൽ നാറ്റോയിൽ ചേരാൻ ഫിൻലൻഡ്. റഷ്യയുമായി 800 മൈൽ അതിർത്തി പങ്കിടുന്ന ഫിൻലൻഡ് ചേരുന്നത് നാറ്റോയ്ക്ക് മുതൽക്കൂട്ടാകും. പ്രസിഡന്റ് സൗലി നിനിസ്റ്റോ, പ്രധാനമന്ത്രി സന്ന മരിൻ എന്നിവരാണ് നാറ്റോയിൽ ചേരുന്ന കാര്യം അറിയിച്ചത്.
രാജ്യസുരക്ഷയെക്കുറിച്ച് ഫിന്നിഷ് സർക്കാർ അടുത്തിടെ ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചിരുന്നു. 'ഫിൻലൻഡിന്റെ സുരക്ഷയെ നാറ്റോ അംഗത്വം കൂടുതൽ ശക്തിപ്പെടുത്തും. സഖ്യവും ശക്തിപ്പെടും. താമസംവിനാ അംഗത്വത്തിന് അപേക്ഷ നൽകും.' - സംയുക്ത പ്രസ്താവനയിൽ നിനിസ്റ്റോയും മരിനും അറിയിച്ചു.
ഫെബ്രുവരിയിൽ യുക്രൈന്റെ മേൽ റഷ്യ യുദ്ധം ആരംഭിച്ചതിൽപ്പിന്നെ നാറ്റോയിൽ ചേരുന്നതിന് ഫിൻലൻഡിൽ അനുകൂല അഭിപ്രായം ഉയർന്നിരുന്നു. ഫിൻലൻഡിന്റെ അയൽരാജ്യമായ സ്വീഡനും അധികം വൈകാതെ നാറ്റോയിൽ ചേരുന്നതു സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ.
English Summary : finlands leaders announce support for nato membership
Tags : finland leaders announce nato membership