ACS Technology

News

ഖത്തർ വഴി ദുബൈ യാത്ര: ഇന്നു രാത്രി കോഴിക്കോട് നിന്നും വിമാനം കയറുന്നത് 13 പേർ

Global Malayali

മലയാളി പ്രവാസികൾക്ക് പ്രതീക്ഷയായി ഖത്തർ വഴി ദുബൈ യാത്ര. ദുബൈയിലെത്താൻ കാത്തിരുന്ന 13 പേർ ഇന്നു രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട് നിന്ന് ഖത്തറിലെത്തും. അവിടെ ക്വാറന്റീനിനുള്ള ഹോട്ടൽ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ശേഷമാണു ദുബൈ യാത്ര.

റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്യണം എന്നാണ് നിർദേശമെങ്കിലും ദുബൈ ടിക്കറ്റും താമസവീസയും കാണിക്കുന്നവർക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. രണ്ട് ഡോസ് വാക്സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി ലഭിക്കുക. നിർത്തലാക്കിയിരുന്ന ഓൺ അറൈവൽ വീസയും ഖത്തർ പുനഃസ്ഥാപിച്ചിട്ടുണ്ട്.

ക്വാറന്റീൻ ഉൾപ്പെടെ ഒരാൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവാകും. ഏപ്രിൽ 24 മുതൽ ഇന്ത്യക്കാർക്ക് യു.എ.ഇ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ബഹ്റൈൻ, സൗദി എന്നിവിടങ്ങളിലൂടെയായിരുന്നു കൂടുതൽ പ്രവാസികളും എത്തിയിരുന്നത്. അവിടെയും വിലക്ക് വന്നതോടെ അർമേനിയ, താഷ്‌ക്കന്റ് വഴി പോലും വൻതുക മുടക്കി ദുബൈയിൽ എത്തിയവരുണ്ട്.

English Summary : flight service to dubai via qatar



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter