ACS Technology

News

ഫോർഡും മതിയാക്കുന്നു; ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി കമ്പനി

Business

ജനറൽ മോട്ടോഴ്‌സിന് പിന്നാലെ ലോകത്തെ പ്രമുഖ വാഹനനിർമാണ കമ്പനിയായ ഫോർഡും ഇന്ത്യയിലെ ഉൽപ്പാദനം നിർത്തുന്നു.
രാജ്യത്തെ രണ്ട് പ്ലാന്റുകളിലേയും പ്രവർത്തമം അവസാനിപ്പിക്കുന്നതായി ഫോർഡ് അറിയിച്ചു.

ഗുജറാത്തിലെ സാനന്ദിലും തമിഴ്നാട്ടിലെ ചെന്നൈയിലുമാണ് ഫോർഡിന് പ്ലാന്റുകളുള്ളത്. സാനന്ദിലുള്ള പ്ലാന്റ് ഈ വർഷം അവസാനത്തോടെ പ്രവർത്തനം നിർത്തും.

ചെന്നൈയിലെ എഞ്ചിൻ നിർമാണ യൂണിറ്റ് അടുത്ത വർഷം രണ്ടാം പാദത്തോടെ അവസാനിപ്പിക്കും.

കഴിഞ്ഞ 10 വർഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവർത്തന നഷ്ടം നേരിട്ട സാഹചര്യത്തിൽ റീസ്ട്രക്ചറിങ്ങിനു നിർബന്ധിതമായിരിക്കുകയാണെന്നാണ് ഫോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.

1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്.

നേരത്തെ ഫോർഡ് 2019 ഒക്ടോബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബർ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ പ്ലാന്റുകൾ ഉപയോഗശൂന്യമായി തുടങ്ങി.


കഴിഞ്ഞ നാലു വർഷത്തിനിടെ ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോർഡ്. 2017 ൽ ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിലെ വിൽപന നിർത്തിയിരുന്നു.

ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സണും ഇന്ത്യയിലെ ഉത്പാദനം മതിയാക്കിയിട്ടുണ്ട്.

English Summary : ford ends manufacturing in india



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter