ACS Technology

News

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു; പാചകവാതക വിലയിലും വർധനവ് 

Business

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് 89 രൂപ 15 ആയി. ഡീസൽ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയിൽ പെട്രോൾ വില 90 രൂപ 94 പൈസയും ഡീസൽ വില 85 രൂപ 14 പൈസയുമാണ്.

പാചക വാതക വിലയും വർധിപ്പിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു.

English Summary : fuel price and gas cylinder price hike again



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter