ACS Technology

News

'പിജെ ജോസഫിനെയും നീലനെയും രാജി വയ്പ്പിക്കാമെങ്കിൽ ശശീന്ദ്രനും അത് ബാധകമല്ലേ'- ജി ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Social Media

എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെ ഉയർന്ന പീഡന പരാതിയിൽ ഇതുവരെ നടപടി സ്വീകരിക്കാത്ത പൊലീസിനെയും മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടിയെടുക്കാത്ത സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. മന്ത്രി എകെ ശശീന്ദ്രനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
                             
'മുഖ്യമന്ത്രിക്ക്  ധൈര്യമുണ്ടെങ്കിൽ  ഒരു നിമിഷം  വൈകാതെ  മന്ത്രിയെ  പുറത്താക്കണം.ഇത്രപോലും  ഗൌരവമില്ലാത്ത  ആരോപണത്തിനാണ്  പി ജെ ജോസഫിന്റെ  മന്ത്രിസ്ഥാനം അന്നത്തെ മുഖ്യമന്ത്രി  വി എസ് രാജിവെപ്പിച്ചത്.വി എസ് മന്ത്രിസഭ അധികാരമേറ്റ് മൂന്നരമാസമായപ്പോഴാണ് ജോസഫിന് സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോൾ പിണറായി മന്ത്രിസഭയുടെ  60 ദിവസം പൂർത്തിയായ ദിവസമാണ്  മന്ത്രി  എ കെ ശശീന്ദ്രൻ  വിവാദത്തിൽ  കുടുങ്ങിയത്. മന്ത്രിയായിരുന്ന നീല ലോഹിത ദാസിനെതിരായ   ആരോപണവും  ഇടതുപക്ഷ    ഭരണത്തിലായിരുന്നു.  .രണ്ടും സ്ത്രീ വിഷയം'-. ജി ശക്തിധരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ജി ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പി ജെ ജോസഫിനെയും നീലനെയൂം  
രാജിവെപ്പിക്കാമെങ്കിൽ
 ശശീന്ദ്രനും അത്  ബാധകമല്ലേ
ലോകനാഥ്  ബഹറ  സർവീസിൽ നിന്ന്  അടുത്തൂൺ പറ്റിയ  ദിവസം,പറഞ്ഞത്  ഇനി  സ്ത്രീകൾ പീഡനത്തിന്   ഇരയായാൽ  പോലീസ് സ്റ്റേഷനിൽ ഒരു മിസ്സ് കോൾ  വിളിച്ചാൽ  അപ്പോൾ പോലീസ്  ഇടപെട്ട്  പ്രശ്‌ന പരിഹാരം കാണുമെന്ന്   അദ്ദേഹം  നൽകിയ  വാഗ്ദാനം ഒരു ഫലിതമാണെന്ന്  ഞാൻ പോസ്റ്റ് ഇട്ടപ്പോൾ  എന്നെ അധിക്ഷേപിച്ചു ഒരു മാർക്‌സിസ്റ്റ് ഏഭ്യൻ fb  യിൽ  എഴുതിയതാണ്  ചുവടെ   കൊടുത്തിരിക്കുന്നത് .അവനോട് ഒരു  ചെറിയ ചോദ്യം, .കുണ്ടറ എന്ന പ്രദേശത്ത് നിന്റെ പോലീസിന് മിസ്സ് കോൾ  സർവീസ് ഇല്ലെടോ. കുണ്ടറയിലെ പെൺകുട്ടി   നേരിട്ട് പരാതി നൽകുക മാത്രമല്ല   കൊല്ലം എസ്പി ക്ക്  whatsapp  ലും പരാതി അയച്ചു എന്നിട്ടും ഒരു  പുല്ലും  ഉണ്ടായില്ല. നീയൊക്കെ  ഈ പാർട്ടിയെ നാറ്റിക്കാനേ കൊള്ളൂ.
 'Baburaj Pk
മുതിർന്ന പത്രപ്രവർത്തകൻ
മികച്ച പത്രക്കാരൻ
കുശുമ്പും കുന്നായ്മയും നിരാശയും
എല്ലാത്തിനോടും ഈർഷ്യയുമൊക്കെ
തോന്നേണ്ട പ്രായമാണെന്നത് നേര്
എന്നാലും
പൂർവ്വകാല പ്രതാപം വച്ച്
അതൊക്കെ മാറ്റിവെച്ച്
സീരിയസ്സായി വിഷയങ്ങളെ സമീപിക്കണ്ടേ
കുട്ടിക്കാലത്ത് ആവേശത്തോടെ
വായിച്ച ശക്തിധരൻ
ഒരു KM ഷാജഹാനായി മാറുന്നത്
കഷ്ടമാണ്
ബഹുമാനം കൊണ്ടാണ്'  
(ഇതായിരുന്നു അയാളുടെ പോസ്റ്റ്).
                             മുഖ്യമന്ത്രിക്ക്  ധൈര്യമുണ്ടെങ്കിൽ  ഒരു നിമിഷം  വൈകാതെ  മന്ത്രിയെ  പുറത്താക്കണം.ഇത്രപോലും  ഗൌരവമില്ലാത്ത  ആരോപണത്തിനാണ്  പി ജെ ജോസഫിന്റെ  മന്ത്രിസ്ഥാനം അന്നത്തെ മുഖ്യമന്ത്രി  വി എസ് രാജിവെപ്പിച്ചത്.വി എസ് മന്ത്രിസഭ അധികാരമേറ്റ് മൂന്നരമാസമായപ്പോഴാണ് ജോസഫിന് സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോൾ പിണറായി മന്ത്രിസഭയുടെ  60 ദിവസം പൂർത്തിയായ ദിവസമാണ്  മന്ത്രി  എ കെ ശശീന്ദ്രൻ  വിവാദത്തിൽ  കുടുങ്ങിയത്. മന്ത്രിയായിരുന്ന
 നീല ലോഹിത ദാസിനെതിരായ   ആരോപണവും  ഇടതുപക്ഷ    ഭരണത്തിലായിരുന്നു.  .രണ്ടും സ്ത്രീ വിഷയം. ജോസഫിനെതിരെ പരാതി നൽകിയത്  കിംഗ് ഫിഷർ വിമാനത്തിലെ യാത്രക്കാരിയായിരുന്നു അന്ന് ആ സംഭവം  പുറത്തുകൊണ്ടുവന്നതും യാത്രക്കാരിയുമായുള്ള വിശദ സംഭാഷണം റിപ്പോർട്ട് ചെയ്തതും  ജനശക്തിയായിരുന്നു.പുറം ലോകം അറിയുന്നതിന് മുമ്പ് വി എസ് മന്ത്രിയെ ഒഴിവാക്കി.പകരം കുരുവിള മന്ത്രിയായി.

English Summary : g sakthidharan s fb post in molestation case against ncp leaderRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter