ACS Technology

News

'നാല് വോട്ടിന് വേണ്ടി ആദർശം പണയപ്പെടുത്താത്തവർ', വി.ഡി. സതീശനും പി.ടി. തോമസും ഏറെ ഇഷ്ടമുള്ള നേതാക്കളെന്ന് ഗീവർഗീസ് മാർ കൂറിലോസ് 

Social Media

നാല് വോട്ടിന് വേണ്ടി ആദർശം പണയപ്പെടുത്താത്ത, മത-സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളയ്ക്കാത്തവരാണ് കോൺഗ്രസ് നേതാക്കളായ വി ഡി സതീശനും പി ടി തോമസുമെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ഇവർ രണ്ട് പേരും ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ട് എന്നുളളത് ആശാവഹമാണെന്നും അദ്ദേഹം ഫെയസ്ബുക്കിൽ കുറിച്ചു. രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിലെ കോൺഗ്രസിന്റെ ബലക്ഷയം മുതലാക്കുന്നത് മത/വർഗീയ ശക്തികളാണെന്നും കേരളത്തിലും അത് പ്രകടമായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കുറിച്ചു.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

വി.ഡി. സതീശനും പി.ടി. തോമസും എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു കോൺഗ്രസ് നേതാക്കൾ ആണ് ഇവർ രണ്ടും. നാലു വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ... മത -സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവർ... ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവർ... അഴിമതിയുടെ കറ പുരളാത്തവർ...  സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ധാർമിക നിലപാട് ഉള്ളവർ... മതേതരത്വം മുറുകെ പിടിക്കുന്നവർ...  ഇവർ രണ്ടു പേരും ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ട് എന്നുള്ളത് ആശാവഹമാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ദേശീയതലത്തിൽ കോൺഗ്രസിന്റെ ബലക്ഷയം മുതലാക്കുന്നത് മത/ വർഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ്സും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി കേരളത്തിലെ കോൺഗ്രസിന് ഒരു പുതുജീവൻ നൽകുവാൻ ഈ നേതാക്കൾക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു.

English Summary : geevarghese coorilos about v d satheesan and p t thomas



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter