ACS Technology

News

പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ; 17ന് ഉന്നതല യോഗം

Business

പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻറെ അധ്യക്ഷതയിൽ ലഖ്നോവിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ച നടത്തും. ജി.എസ്.ടി സിസ്റ്റത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളടങ്ങിയ ജി.എസ്.ടി കൗൺസിലിലെ നാലിൽ മൂന്ന് അംഗങ്ങളുടെ പിന്തുണവേണം. എന്നാൽ കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിന് എതിരാണ്. അതുകൊണ്ട് തന്നെ ഈ നീക്കം എത്രത്തോളം വിജയം കാണുമെന്നതിൽ സംശയമുണ്ട്.

ഇന്ധനവിലയുടെ പകുതിയിലധികവും കേന്ദ്ര, സംസ്ഥാന നികുതിയാണ്. നികുതി നിരക്ക് ഏകീകരിക്കുന്നതിലൂടെ ഇന്ധനവിലയിൽ വലിയ കുറവുണ്ടാവും. എന്നാൽ ഇത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് എതിർക്കുന്നവരുടെ വാദം. നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ജി.എസ്.ടി പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഈ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

അതേസമയം, പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനോട് കേന്ദ്ര സർക്കാറിനും താൽപര്യമില്ല. എന്നാൽ ഉൾപ്പെടുത്താമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രനീക്കം. വരാനിരിക്കുന്ന ഗുജറാത്ത്, യു.പി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ധനവില പ്രതിപക്ഷം പ്രധാന ആയുധമാക്കുമെന്നിരിക്കെ അതിന് തടയിടാൻ കൂടിയാണ് കേന്ദ്രത്തിൻറെ പുതിയ നീക്കം.

English Summary : govt to consider bringing petrol diesel into gst



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter