ACS Technology

News

'അഞ്ച് തവണ ഫോൺ മാറ്റിയിട്ടും ഹാക്കിങ് തുടരുന്നു'; പെഗാസസ് വിവാദത്തിൽ പ്രശാന്ത് കിഷോർ

Latest

അഞ്ച് തവണ മൊബൈൽ ഫോൺ മാറ്റിയിട്ടും തന്റെ ഫോൺ ഹാക്ക് ചെയ്യുന്നത് തുടരുകയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പെഗാസസിന്റെ വിവാദമായ ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നാലെയാണ് പ്രശാന്ത് കിഷോർ പ്രതികരണവുമായെത്തിയത്. 

നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഹാക്കിങ് തിരിച്ചറിഞ്ഞിരുന്നില്ല. അതും 2017 മുതൽ 2021 വരെ. അഞ്ച് തവണ ഹാൻഡ്സെറ്റ് മാറ്റിയെങ്കിലും ഹാക്കിങ് തുടർന്നുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് പ്രശാന്ത് കിഷോർ എൻഡിടിവിയോട് പറഞ്ഞു. പ്രശാന്ത് കിഷോറിന്റെ ഫോൺ ജൂലൈ 14 വരെ നിരീക്ഷിക്കപ്പെട്ടു എന്നാണ് ഫോറൻസിക് വിശകലനങ്ങൾ ഉദ്ധരിച്ച് 'ദി വയർ' റിപ്പോർട്ട് ചെയ്തത്. 

2019 ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ്, 2018 ൽ അദ്ദേഹത്തിന്റെ ഫോണിൽ പെഗാസസ് ആക്രമണം നടത്താൻ ശ്രമം നടത്തി പരാജയപ്പെട്ടതായി അദ്ദേഹത്തിന്റെ നിലവിലെ ഫോണിന്റെ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി 'ദി വയർ' റിപോർട്ട് ചെയ്യുന്നു.

English Summary : Hacking continues despite changing phone five times; Prashant Kishore in Pegasus controversy



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter