ACS Technology

News

പുരുഷന്മാർക്ക് ചേരുന്ന കിടിലൻ ഹെയർ സ്‌റ്റൈലുകൾ ഇതാ

Lifestyle

തലമുടിയെ പരിപാലിക്കുന്ന കാര്യത്തിൽ എല്ലാവരും എല്ലായിപ്പോഴും പ്രത്യേകം ശ്രദ്ധാലുക്കളാണ്. കുറച്ചുകാലം മുൻപ് ആയിരുന്നെങ്കിൽ പുരുഷന്മാർക്കുള്ള ഹെയർസ്‌റ്റൈലുകൾ വളരെ കുറച്ച് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാലിന്ന് ചെറുപ്പക്കാരിൽ തുടങ്ങി മധ്യവയസ്സ് കഴിഞ്ഞ പുരുഷന്മാർ വരെ വ്യത്യസ്തമായ നിരവധി ഹെയർസ്‌റ്റൈലുകൾ മാറിമാറി പരീക്ഷിക്കുന്നവരാണ്. പുരുഷന്മാക്കായി വ്യത്യസ്തതയും ആകർഷകവുമാർന്ന ചില ഹെയർസ്‌റ്റൈലുകളെ പരിചയപ്പെടാം. 

ക്ലാസിക് സ്‌പൈക്കുകൾ

sp
ഡേവിഡ് ബെക്കാം എന്ന ഫുട്‌ബോൾ കളിക്കാരൻ സ്‌പൈക്ക് ഹെയർ സ്‌റ്റൈലുകളെ ജനപ്രിയമാക്കിയതു മുതൽ ഫുട്‌ബോൾ ആരാധകരായ ഇന്ത്യക്കാരെല്ലാം ഇതിന്റെ പിറകെ പോയി. ചെറിയ കുട്ടികളിൽ പോലും ഈയൊരു സ്‌പൈക്ക് ഹെയർ സ്‌റ്റൈൽ ഒരു ട്രെൻഡ് ആയി മാറി. ഒരു ഫേഡ് ഉള്ള ക്ലാസിക്ക് ലുക്കിൽ തലമുടി പൊക്കി വാരി വെച്ചുകൊണ്ടുള്ള സ്‌പൈക്കുകൾ എല്ലായ്‌പ്പോഴും വളരെ ആകർഷകമായ ഒരു ഹെയർസ്‌റ്റൈലാണ്. ഓഫീസിൽ പോകുന്നവർക്ക് പോലും പ്രശ്‌നമൊന്നും ഇല്ലാതെ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു സൂപ്പർ സ്മാർട്ട് ഹെയർസ്‌റ്റൈലാണിത്. ഈയൊരു ഹെയർ സ്‌റ്റൈൽ പിന്തുടരാനായി കുറച്ച് മുടി മാത്രം മതിയാവും.

വശങ്ങളിലേയും പിന്നിലെയും തലമുടിയെ വെട്ടിയൊതുക്കികൊണ്ട് മുൻപിൽ മാത്രം പൊക്കി വാരി വയ്ക്കാൻ തക്ക രീതിയിൽ മുടിവെട്ടിയൊതുക്കുന്നു. മുടിയിൽ വളരെധികം ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ എളുപ്പത്തിൽ നിലനിർത്താൻ കഴിയുന്ന ഹെയർസ്‌റ്റൈലുകളിൽ ഒന്നാണിത്. 

നീട്ടി വളർത്തിയ മുടി

lo
കൊവിഡ് 19 മൂലം അധികസമയവും വീട്ടിലിരുന്നതിലാൽ പല തരത്തിലുള്ള ഹെയർ സ്‌റ്റൈലുകൾ പരീക്ഷിച്ചു. അതിൽ പ്രധാനമായിരുന്നു മുടി നീട്ടി വളർത്തിയത്. മുടി നീട്ടി വളർത്തുന്നത് പെണ്ണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണെന്ന ഒരു ധാരണ നമുക്കിടയിൽ നിലനിൽകുന്നുണ്ട്. അതുകൊണ്ടുതന്നെ അധികം പുരുഷന്മാരും മുടി നീട്ടി വളർത്താറ് പതിവില്ല. എന്നാൽ പുരുഷന്മാർ നീട്ടി വളർത്തിയ മുടി സൂപ്പർ സ്‌റ്റൈലിഷ് ആണെന്ന വാസ്തവം തിരിച്ചറിയുന്നത് നല്ലതാണ്. നീളമുള്ള മുടിയെ പരിപാലിക്കാൻ കുറച്ച് പ്രയാസമുള്ളതാണെങ്കിൽ പോലും അല്പം ശ്രദ്ധ നൽകിയാൽ ഏതൊരാൾക്കും ഏറ്റവും മികച്ച ഒരു ഹെയർ സ്‌റ്റൈൽ തന്നെ സ്വന്തമാക്കാൻ കഴിയും.

ക്ലാസിക് സ്ലിക്ക് ബാക്ക്


നമുക്ക് ചുറ്റുമുള്ള ഏറ്റവും ജനപ്രിയമായ ഹെയർ സ്‌റ്റൈലുകളിൽ ഒന്നാണ് സ്ലിക് ബാക്ക്. നീണ്ട തലമുടി പിന്നിലേക്ക് വാരി വയ്ക്കുന്നതാണ് ഇതിന്റെ സവിശേഷത. ചുരുണ്ട മുടിയിഴകൾ ഉള്ളവർക്ക് നേടിയെടുക്കാൻ അല്പം പ്രയാസമുള്ള ഒരു ഹെയർ സ്‌റ്റൈൽ ആണിത്. ആൺകുട്ടികൾക്ക് അത്രതന്നെ അനുയോജ്യമായ ഒരു സ്‌റ്റൈലായിരിക്കില്ല ഇതെങ്കിലും മുതിർന്ന പുരുഷന്മാർക്ക് ഏറ്റവും അനുയോജ്യമായ ഒരു സ്‌റ്റൈൽ ആണ് ഇതെന്ന് ഉറപ്പിച്ചു പറയാം.

നിങ്ങളുടെ മുടിക്ക് പതിവായി കണ്ടീഷനിംഗ് ചെയ്യുന്നവരാണെങ്കിൽ ക്ലാസിക് സ്ലിക്ക് ബാക്ക് ഹെയർ സ്‌റ്റൈൽ നേടിയെടുക്കാൻ പ്രയാസമൊന്നുമില്ല. അതായത്, നിങ്ങളുടെ തലമുടി മുഴുവനായും പിന്നിലേക്ക് വാരി വയ്ക്കുകയും ഉറപ്പിച്ചു നിർത്താനായി അതിനുശേഷം മുടിയിൽ ഉടനീളം ജെൽ പ്രയോഗിക്കുകയും വേണം. ഇതിനായി ഏറ്റവും മികച്ച ഒരു ഹെയർ ജെല്ലും ഒരു ഹെയർ സെറ്റും ആവശ്യമുണ്ട്. 

സെഡ് സ്ലിക്ക്

g
നിങ്ങളുടെ മുഖത്തെ കൂടുതൽ ആകർഷകമാക്കി മാറ്റുന്ന മനോഹരമായ ഒരു ഹെയർസ്‌റ്റൈലാണിത്. നിങ്ങളുടെ തലയോട്ടിയുടെ ഇരുവശങ്ങളിലുമുള്ള മുടി നീട്ടി വാരി വയ്ക്കുന്നതാണ് ഇതിന്റെ സവിശേഷത. ഏത് അവസരത്തിലും സ്‌റ്റൈലിഷ് ആയി കാണപ്പെടാൻ അവസരമൊരുക്കുന്ന അതിശയകരമായ ഒന്നായിരിക്കും ഈ ഹെയർ സ്‌റ്റൈൽ. സൈഡ് സ്ലിക്ക് സ്‌റ്റൈലിലുള്ള തലമുടി നേടിയെടുക്കാൻ വളരെ എളുപ്പമാണ്. മുകളിലെ മുടി നീട്ടി വളർത്തുകയും വശത്ത് നിന്ന് വാരിയൊതുക്കകയും വേണം. ചുരുണ്ട മുടിയുള്ളവർക്ക് അത്ര മികച്ചതല്ലാത്ത ഒരു ശൈലിയാണിത് എന്ന കാര്യം ഓർമ്മിക്കുക.

കേർളി ഷാഗ്

cu
നീണ്ട മുടിയുള്ള ആൺകുട്ടികൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള ഹെയർസ്‌റ്റൈലുകളിൽ ഒന്നാണ് കേർളി ഷാഗ്. ചതുരാകൃതിയിലുള്ളതും വീതിയുമുള്ള മുഖമുള്ള ആളുകൾക്ക് ഇത് ഏറ്റവും അനുയോജ്യമാണ് ഈ ഹെയർ സ്റ്റെൽ. കട്ടിയുള്ള തലമുടി ഉള്ളവർക്കും ചുരുണ്ട മുടി ഉള്ളവർക്കും കാണാൻ ഏറ്റവും ആകർഷകമായിരിക്കും ഇത്.

English Summary : hairstyles ideas for menRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter