
ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ അവകാശവാദങ്ങളെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ഹരീഷ് റാവത്ത്. ഇത് ഡൽഹിയല്ലെന്ന് പറഞ്ഞ അദ്ദേഹം ഉത്തരാഖണ്ഡിലെ ജനങ്ങൾ പുതിയ പാർട്ടികളെ തള്ളിക്കളയുമെന്നും പറഞ്ഞു.
'ഒരു മൂന്നാം പാർട്ടിക്ക് സാധ്യതയില്ല. നേരത്തെ ഉണ്ടായിരുന്ന പാർട്ടികൾ ക്രമേണ അപ്രത്യക്ഷരായി. സമര ചരിത്രമുള്ള ഉത്തരാഖണ്ഡ് ക്രാന്തി ദളും (യുകെഡി) ചരിത്രത്തിലേക്ക് മറയപ്പെട്ടു. അതിനാൽ, പുതിയ പാർട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല.' - എ.എ.പിയുടെ ഉത്തരാഖണ്ഡിലെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ ഹരീഷ് റാവത്ത് പറഞ്ഞു.
ആളുകൾ വന്ന് എന്തെങ്കിലും പറയാനും അത് എല്ലായിടത്തും ചർച്ചചെയ്യപ്പെടാനും ഇത് ഡൽഹിയല്ലെന്നും ഹരീഷ് റാവത്ത് പറഞ്ഞു. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും എല്ലാത്തരം അവസ്ഥകളും മനസ്സിലാക്കി ഒരു നയം രൂപീകരിക്കാൻ സമയം ആവശ്യമാണ്. അതിനുള്ള സമയം അവർ നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary : harish rawat about aam admi party