ACS Technology

News

'മോഹൻലാലിനെ അറിയില്ല, അവൻ അപ്പു അങ്കിളിന്റെ ഫാനാണ്; മകനെക്കുറിച്ച് വിനീത് ശ്രീനിവാസൻ 

Trending

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം 21ന് റിലീസ് ചെയ്യും. പ്രണവാണ് ചിത്രത്തിലെ നായകൻ. തന്റെ മകൻ വിഹാന്റെ പ്രിയപ്പെട്ട നടനാണ് പ്രണവ് എന്നും അവന് മോഹൻലാലിനെ അറിയില്ലെന്നുമാണ് വിനീത് ഇപ്പോൾ പറയുന്നത്.രണ്ടു വർഷത്തോളമായി ഹൃദയത്തിന്റെ വർക്കുകളാണ് എപ്പോഴും വീട്ടിൽ. ഹൃദയത്തിന്റെ സംഗീതം ഒരുക്കാൻ തുടങ്ങിയ സമയത്ത് താൻ തന്റെ ഫ്ളാറ്റിനോട് ചേർന്ന് മറ്റൊരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ ഒരു സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തിരുന്നു.

ഹൃദയം വർക്ക് നടക്കുന്നതിനാൽ പ്രണവ് ഇടയ്ക്കിടെ വീട്ടിൽ വരും.അതുകൊണ്ട് അപ്പുവും മകൻ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹൻലാൽ ആരാണെന്ന് അറിയില്ല. അതേസമയം അപ്പു അങ്കിളിനെ അവന് നന്നായി അറിയാം. മാത്രമല്ല ഹൃദയം സിനിമ അപ്പു അങ്കിളിന്റേതാണ് എന്നാണ് അവൻ വിശ്വസിച്ചിരിക്കുന്നത്. തനിക്ക് അതിൽ എന്തെങ്കിലും പങ്കുണ്ട് എന്ന് അവൻ വിശ്വസിക്കുന്നില്ല. ഹൃദയവുമായി ബന്ധപ്പെട്ട വീഡിയോ കണ്ടാൽ വിഹാൻ ഓടി വന്ന് അത് നമ്മുടെ കൂടെ കണ്ടിരിക്കും.അവൻ ഇപ്പോൾ അപ്പുവിന്റെ ഫാനാണ്. കാരണം അവൻ ഓർമ്മ വെച്ചപ്പോൾ മുതൽ പ്രണവിനെ കാണുന്നുണ്ട് എന്നാണ് വിനീത് പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇതിനിടെ വിഹാനെ മടിയിലിരുത്തി കൊഞ്ചിക്കുന്ന പ്രണവിന്റെ വീഡിയോ വൈറൽ ആയിരുന്നു.

English Summary : he is the fan of pranav says vineeth sreenivasan



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter