ACS Technology

News

ആരോഗ്യപ്രദമായ നോൺവെജ് സൂപ്പുകൾ

Lifestyle

ആരോഗ്യം നൽകുന്ന നോൺവെജ് സൂപ്പുകൾ നാടൻ രീതിയിൽ വീട്ടിൽ തന്നെ തയാറാക്കാം.

ആട്ടിൻ സൂപ്പ്
ആട്ടിൻ തല നന്നായി വൃത്തിയാക്കി ചെിയ കഷ്ണങ്ങളാക്കി നുറുക്കി വെള്ളം ചേർക്കാതെ ഭരണിയിൽ ഇടുക. ഇന്തുപ്പ്, ജീരകം പൊടിച്ചത്, കുരുമുളക് പൊടി, എന്നിവ ഓരോ ടീസ്പൂൺ ഇറച്ചിയിൽ ചേർത്തിളക്കി ഭരണി അടച്ച് ഗോതമ്പ് പൊടി കുഴച്ച് ഭരണിയുടെ അടപ്പിന്റെ വിടവിൽ തേച്ച് കാറ്റ് കടക്കാത്ത വിധമാക്കുക. ഒരു വലിയ ചെമ്പ് പാത്രത്തിൽ വെള്ളം വച്ച് ഭരണി അതിൽ ഇറക്കിവച്ച് മറ്റൊരു അടപ്പ് വച്ച് മൂടി മൂന്ന് മണിക്കൂർ സമയം നന്നായി തീ കത്തിക്കുക. അതിന് ശേഷം ഭരണി വാങ്ങിവച്ച് ചെറുചൂടിൽ സൂപ്പ് ഊറ്റി അരിച്ചെടുക്കുക.

ആരോഗ്യഗുണങ്ങൾ- ഈ സൂപ്പ് തലവേദനയ്ക്കും അത്യുത്തമമാണ്. ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും ഈ സൂപ്പ് കഴിക്കുന്നത് ഉത്തമമാണ്. സൂപ്പ് കഴിച്ചതിന് ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞേ മറ്റ് ആഹാരം എന്തെങ്കിലും കഴിക്കാവൂ. ദാഹമുണ്ടായാൽ ജീരകവെള്ളം മാത്രം കുടിക്കാം. ഇങ്ങനെ തുടർച്ചയായി മൂന്ന് ആട്ടിൻ തല സൂപ്പാക്കി കഴിച്ചാൽ നല്ല ആരോഗ്യവും ബുദ്ധി വികാസവും ഉണ്ടാകും.


മത്സ്യസൂപ്പ്

ആവശ്യമായ സാധനങ്ങൾ

വലിയ മത്സ്യത്തിന്റെ തല, മുള്ള്, ദശ എന്നിവ ഉൾപ്പെടെ- 500 ഗ്രാം
വെള്ളം- 1 ലിറ്റർ
സവോള- 1
ഇഞ്ചി- ഒരു കഷ്ണം
കുരുമുളക് ചതച്ചത്- 20 എണ്ണം ( അര ടീസ്പൂൺ)
ഗ്രാമ്പു - 5 എണ്ണം
കാരറ്റ് - 1
തക്കാളി- 1
കറിവേപ്പില, ഉപ്പ്, നാരങ്ങാത്തോട് - ആവശ്യത്തിന്
തേങ്ങയുടെ തനി പാൽ- ഒരു കപ്പ്

തയാറാക്കേണ്ട വിധം
മീൻതല വൃത്തിയായി ചെറുതായി നുറുക്കുക. കായ്കറികൾ ചെറുതായി അരിയുക. സാധനങ്ങളെല്ലാം ഒരു മൺപാത്രത്തിൽ ഇട്ട് വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ച് കഴിഞ്ഞ് ചെറുതീയിൽ മുക്കാൽ മണിക്കൂർ വേവിക്കുക. പാകമായ സൂപ്പ് വാങ്ങിവച്ച് അരിച്ചെടുക്കുക. ഉള്ളി നെയ്യിൽ മൂപ്പിച്ച് കറിവേപ്പിലയും തേങ്ങാപ്പാലും ചേർത്തിളക്കി സൂപ്പിൽ ചേർക്കുക.

ചിക്കൻ സൂപ്പ്

ആവശ്യമായ സാധനങ്ങൾ

കോഴിക്കുഞ്ഞ്-250 ഗ്രാം
കോഴിക്കുഞ്ഞിന്റെ കൊഴുപ്പ്- 2 ടേബിൾസ്പൂൺ
കോൺഫ്‌ളവർ- 2 കപ്പ്
പാൽ- 1 കപ്പ്

തയാറാക്കുന്ന വിധം

കോഴിക്കുഞ്ഞിന്റെ ഇറച്ചി വൃത്തിയാക്കി എല്ലോടുകൂടി ചെറിയ കഷ്ണങ്ങളാക്കി ഉപ്പും കുരുമു്‌ളകുപൊടിയും ചേർത്ത് വേവിക്കുക. ആറുമ്പോൾ പിഴിഞ്ഞരിച്ച് എടുക്കുക. അതിൽ മറ്റുള്ള സാധനങ്ങൾ കൂടി ചേർ്ത്ത് ചെറിയ തീയിൽ തിളച്ച് വരുമ്പോൾ പാലും ചേർത്ത് വാങ്ങി വച്ച് മൊരിഞ്ഞ റൊട്ടി കഷ്ണം കൂട്ടി വിളമ്പുക.

 

 

English Summary : healthy non veg soups



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter