
എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, പ്രസിഡന്റ് ഡോ. എം എന്‍ സോമന്, പിന്നോക്ക സമുദായ വികസന കോര്പ്പറേഷന് മുന്‍ എം ഡി ദിലീപ് കുമാര്‍, കെ കെ മഹേശന് എന്നിവര്‍ പ്രതികളായി വിജിലന്‍സ് കോടതിയില്‍ 2016 മുതല്‍ കേസ് നിലവിലുണ്ട്. വി എസ് ആണ് ഈ കേസിലെ ഹര്ജിക്കാരന്.
വിഎസ്സിന്റെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടേശന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു.
English Summary : high court on sndp micro finance case