
വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഗ്ലാസ് കൊണ്ടുള്ള ഭാഗം വൃത്തിയാക്കുമ്പോഴാണ്. എത്ര വൃത്തിയാക്കിയാലും പിന്നെയും ഗ്ലാസ്സിന്റെ ഭാഗത്ത് മങ്ങലുണ്ടാകാറുണ്ട്. ഗ്ലാസ് പ്രതലങ്ങൾ വെട്ടിത്തിളങ്ങാൻ ഒരു എളുപ്പ വഴിയിതാ. ഒരു കപ്പ് ചായ മതി ഇതിനായി.
ഒരു ടീബാഗ് എടുത്ത് തിളച്ച വെളത്തിൽ മുക്കിവെക്കാം. തണുത്തു കഴിയുമ്പോൾ ഈ വെള്ളം സ്പ്രേ ബോട്ടിലിൽ ഒഴിച്ച് വൃത്തിയാക്കേണ്ട ഭാഗത്ത് സ്പ്രേ ചെയ്ത് തുടച്ചു നീക്കുകയോ അല്ലെങ്കിൽ ഈ വെള്ളത്തിൽ ഒരു തുണിമുക്കി തുടയ്ക്കുകയോ ചെയ്യാം.
ചായയിൽ അടങ്ങിയിട്ടുള്ള ടാനിക് ആസിഡ് ഗ്ലാസ് പ്രതലങ്ങളുടെ തിളക്കം കൂട്ടാൻ സഹായിക്കും. ഗ്ലാസ് ടേബിൾ, കണ്ണാടികൾ, ജനലുകൾ, മൈക്രോവേവ് അവൻ എന്നിവയെല്ലാം ഇങ്ങനെ വൃത്തിയാക്കാം.
English Summary : home cleaning tips
Tags : home cleaning tips tea simple tips home style