ACS Technology

News

കഴുത്തിലെ കറുപ്പ് നിറം അകറ്റണോ? ഇതാ ചില ടിപ്‌സ്

Lifestyle

സ്ത്രീകളെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് കഴുത്തിലെ കറുപ്പ് നിറം. മുഖത്തിടുന്ന എല്ലാ ഫേസ്പാക്കുകളും കഴുത്തിലും ഉപയോഗിച്ചാൽ കഴുത്തിലെ നിറ വ്യത്യാസം മാറും. കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ചില ടിപ്‌സ്.

  • കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുഖത്തും മസാജ് ചെയ്യുന്നത് കറുപ്പ് നിറം അകറ്റാൻ സഹായിക്കും.
  • രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും രണ്ട് ടീസ്പൂൺ പാലും ചേർത്ത് കഴുത്തിലും മുഖത്തും ഇടുക.
  • ഒരു ടീസ്പൂൺ തൈരിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കഴുത്തിലും മുഖത്തും നന്നായി മസാജ് ചെയ്യുക. ഇത് കഴുത്തിലെ കറുപ്പ് നിറമകറ്റാൻ സഹായിക്കും.
  • തൈര്, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് കഴുത്തിൽ പുരട്ടി നല്ലതുപോലെ മസാജ് ചെയ്യുക. പത്ത് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്യുന്നത് കഴുത്തിനു ചുറ്റമുളള കറുപ്പ് നിറം അകറ്റും.

 

English Summary : home remedies to get rid of dark necks



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter