ACS Technology

News

പനീർ നമുക്ക് വീട്ടിൽ തയാറാക്കാം

Lifestyle

ഏറ്റവുമധികം ആരാധകരുള്ള വെജിറ്റേറിയൻ വിഭവമാണ് പനീർ. മിക്കപ്പോഴും നാം സൂപ്പർമാർക്കറ്റുകളിൽ നിന്നോ മറ്റോ പനീർ റെഡി മെയ്ഡായി വാങ്ങിക്കുകയാണ് പതിവ്. ചിലരെങ്കിലും പനീർ വീട്ടിൽ തന്നെ തയ്യാറാക്കാറുമുണ്ട്. എന്നാൽ പനീർ തയ്യാറാക്കാൻ വളരെയധികം പ്രയാസമാണെന്ന ധാരണയിൽ മിക്കവരും ഇതിന് മുതിരാറില്ലെന്നതാണ് സത്യം. 

യഥാർത്ഥത്തിൽ 'സിമ്പിൾ' ആയി നമുക്ക് വീട്ടിൽ വച്ച് പനീർ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതെങ്ങനെ ചെയ്യാമെന്നാണ് ഇനി വിശദീകരിക്കുന്നത്. ആകെ രണ്ടേ രണ്ട് ചേരുവകളേ വീട്ടിൽ പനീർ തയ്യാറാക്കാൻ ആവശ്യമുള്ളൂ. 

ഒന്ന് പാൽ, രണ്ട്- വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങാനീര്. 

അഞ്ച് കപ്പോളം പാൽ വച്ച് പനീർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

  • ആദ്യം വലിയൊരു പാത്രത്തിൽ പാലൊഴിച്ച് തിളപ്പിക്കാൻ വയ്ക്കണം. തിളച്ചുവരുമ്പോൾ തീ കുറച്ച ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയോ ചെറുനാരങ്ങാനീരോ ചേർക്കണം. 
  • ആസിഡ് അടങ്ങിയ മിശ്രിതം ചേരുന്നതോടെ പാൽ പിരിയാൻ തുടങ്ങും. കട്ടിയായ ഭാഗങ്ങൾ വേറെയും നീര് വേറെയുമായി പൂർണമായി മാറിക്കഴിയുമ്പോൾ തീ കെടുത്താവുന്നതാണ്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്തെന്നാൽ, പാൽ പിരിയുമ്പോൾ കട്ടിയുള്ള ഭാഗം ക്രീമി ആയോ, കൊഴുത്ത രൂപത്തിലോ കിടക്കരുത്. അങ്ങനെയെങ്കിൽ തീ വീണ്ടും ഓൺ ചെയ്ത് ഇവ കട്ടിയായി മാറും വരെ തന്നെ പിരിക്കണം. 
  • പൂർണമായും പിരിഞ്ഞ പാൽ വാങ്ങി വെച്ച്, ഒരു മസ്ലിൻ തുണിയിലേക്ക് ഇത് അരിച്ചെടുക്കാം. ശേഷം തുണിക്കകത്തുള്ള പനീർ വെള്ളം വാർന്ന് കട്ടിയാകാൻ വേണ്ടി തുണി സ്വൽപം മുറുക്കി കെട്ടിവയ്ക്കാം. ഒരു മണിക്കൂറിനുള്ളിൽ തന്നെ പനീർ റെഡിയാകും. ഇനിയിത് ഇഷ്ടാനുസരണം മുറിച്ചെടുത്ത് കറിയോ, മസാലയോ എന്തും തയ്യാറാക്കാം. 

English Summary : homely paneer recipe



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter