ACS Technology

News

കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടം വാങ്ങുന്നതിന് മുമ്പ് അറിയാം ഈ കാര്യങ്ങൾ

Lifestyle

കുട്ടികൾ കളിക്കുവാൻ ഉപയോഗിക്കുന്ന കളിക്കോപ്പുകളുടെ ഗുണ നിലവാരം ശ്രദ്ധിച്ചില്ലെങ്കിൽ അത് വിപരീത ഫലം ചെയ്യും. കുട്ടികൾ തൊടുകയും ഇടപഴകുകയും ഒരു പക്ഷേ വായയിലേക്ക് കൊണ്ടു പോകുവാൻ വരെ ഇടയുള്ളതാണ് കളിപ്പാട്ടങ്ങൾ. അത് കൊണ്ട് ഇവ ഉണ്ടാക്കിയിരിക്കുന്നത് ഒരു തരത്തിലും വിഷാംശം കലർന്ന സാധനങ്ങൾ കൊണ്ടല്ല എന്ന് ഉറപ്പ വരുത്തേണ്ടതുണ്ട്.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സ്റ്റഫ്ഡ് ( തുണിയൊ പഞ്ഞിയൊ നിറച്ച് പാവകൾ ) കഴുകാൻ പറ്റുന്നതാണെന്ന് ഉറപ്പാക്കുക.
  • ലെഡ് അടങ്ങിയ കളിപ്പാട്ടങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.
  • ക്രയോൺസിന് മുകളിൽ എ.എസ്.ടി.എം ഡി 4236 എന്ന് എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക
  • കളിപ്പാട്ട്ങ്ങളിൽ നിന്ന് പുറത്ത് വരുന്ന വെളിച്ചവും സൗണ്ടും കുഞ്ഞിന് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന് ഉറപ്പാക്കണം. ചില ശബ്ദങ്ങൾ അവരുടെ കേൾവി ശക്തിയെ വരെ ബാധിച്ചേക്കും.
  • അതത് പ്രായക്കാർക്ക് യോജിക്കുന്ന കളിപ്പാട്ടങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. പഠനവും സർഗ്ഗശേഷിയും വളർത്താൻ കളിയിലൂടെ സാധ്യമാകുന്ന കളിപ്പാട്ടങ്ങളാണ് മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് അനുയോജ്യം. റിമോട്ട് കൺട്രോൾ, വീഡിയോ ഗെയിം എന്നിവക്ക മുൻതൂക്കം നൽകാതിരിക്കുക.

English Summary : how to buy safe toys for children



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter