ACS Technology

News

ഉറങ്ങുന്നതിന് മുമ്പ് മുടിയിൽ ചെയ്യാനുണ്ട് ചിലത്

Lifestyle

രാത്രി ഉറങ്ങുന്നതിന് മുൻപ് തന്നെ മുടി ശരിയായ രീതിയിൽ വച്ചാൽ ഒഴുകുന്ന പോലുള്ള മനോഹരമായ മുടിയിഴകൾ സ്വന്തമാക്കാം. ഇന്ന് രാത്രി നിങ്ങളുടെ മുടിയെ എങ്ങനെ മനോഹരമായി തയ്യാറാക്കിക്കൊണ്ട് ഉറങ്ങാമെന്നതിന് ചില കേശ സംരക്ഷണ മാർഗ്ഗങ്ങൾ എന്താണെന്ന് നോക്കാം.

കിടക്കുന്നതിന് മുമ്പായി മുടി ചീകി ഒതുക്കുക
കിടക്കുന്നതിന് മുമ്പായി എല്ലാ രാത്രിയും നിങ്ങളുടെ തലമുടി നന്നായി ചീകുന്നതിന്റെ ഏറ്റവും നല്ല പ്രയോജനങ്ങൾ, മുടിയുടെ കെട്ടുപിണയുന്നത് ഒഴിവാക്കാം എന്നത് മാത്രമല്ല, നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകൾ വേര് മുതൽ മുടിയുടെ അറ്റം വരെ തുല്യമായി വിതരണം ചെയ്യാനും ഇത് സഹായിക്കും.  ഇതിനായി, വലിയതും വിട്ടുവിട്ട് നിൽക്കുന്നതുമായ പല്ലുകളുള്ള ഒരു ബോർ ബ്രിസ്റ്റൽ ബ്രഷ് എല്ലായ്പ്പോഴും ഒരു മികച്ച തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും രാത്രി മുടി ചീകുന്നതും അമിതമായി ചെയ്യരുത്. നനഞ്ഞ മുടി ഒരിക്കലും ചീകുവാൻ പാടില്ല. പകരം, നനഞ്ഞ മുടി സൗമ്യമായി അഴിക്കാൻ ഒരു ചീപ്പ് ഉപയോഗിക്കുക.

നനഞ്ഞ മുടിയുമായി ഉറങ്ങരുത്
ധാരാളം പേർ ഉറങ്ങുന്നതിന് മുമ്പായി കുളിക്കുകയും തലമുടിയിൽ നനഞ്ഞിരിക്കുമ്പോൾ തന്നെ തലയിണയിൽ തല വച്ച് കിടക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ മുടി നനഞ്ഞിരിക്കുമ്പോൾ ഏറ്റവും ദുർബലമായിരിക്കും, അതിനാൽ ഇത് യഥാർത്ഥത്തിൽ നിങ്ങൾക്ക് ഒരു സഹായവും ചെയ്യുന്നില്ല. കാലക്രമേണ, നനഞ്ഞതോ ഈർപ്പമുള്ളതോ ആയ മുടിയുമായി ഉറങ്ങാൻ പോകുന്നത് മുടി പൊട്ടുന്നതിനും തകരാറുണ്ടാക്കുന്നതിനും കാരണമാകും. അതിനാൽ, നിങ്ങളുടെ പതിവ് മാറ്റുന്നത് പരിഗണിക്കുക. കിടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപേ അല്ലെങ്കിൽ രാവിലെ മുടി കഴുകുന്നതാണ് നല്ലത്. നിങ്ങൾ കിടക്കുന്നതിന് മുൻപ് നിങ്ങളുടെ മുടി ഹെയർ ഡ്രയർ ഉപയോഗിച്ച് പെട്ടെന്ന് വരണ്ടതാക്കുക. ബ്ലോ-ഡ്രയറർ ഉപയോഗിക്കുന്നതിന് പകരം, നിങ്ങളുടെ മുടി വരണ്ടതാക്കാൻ മൃദുവായ ടി-ഷർട്ട് ഉപയോഗിക്കുക. ഇത് ഒരു സാധാരണ ടവലിനേക്കാൾ മുടിയിൽ മൃദുത്വം പകരുന്നതാണ്.

ഒരു ഹെയർ സെറം പ്രയോഗിക്കുക
കെട്ടുപിണഞ്ഞതും പരുപരുത്തതുമായ മുടി കൈകാര്യം ചെയ്യുന്നത് ഏത് സമായത്തായാലും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. നിങ്ങളുടെ തലമുടി ചകിരിനാര് പോലെയാകുന്നതിൽ നിന്ന് തടയാൻ സഹായിക്കുന്നതിന്, ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മുടിയിഴകളിൽ ഒരു ഹെയർ സെറം പുരട്ടുക. അർഗൻ ഓയിൽ, ഫ്ലവർ ഓയിൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് രൂപപ്പെടുത്തിയ ഒരു ഹെയർ സെറം പരീക്ഷിക്കുക, ഇത് നിങ്ങൾക്ക് പട്ടുപോലെ മൃദുവായ തിളക്കമാർന്ന മുടി നൽകുന്നു. മൃദുവായതും ആരോഗ്യകരവുമായ മുടിയിഴകളുമായി അടുത്ത ദിവസം രാവിലെ നിങ്ങൾ ഉണരുമെന്ന് ഉറപ്പാക്കാൻ ഈ എളുപ്പമുള്ള മാർഗ്ഗം നിങ്ങളെ സഹായിക്കും. എന്നാൽ, ഇത് അമിതമാക്കരുത്, അല്ലാത്തപക്ഷം, തലമുടി കൊഴുപ്പുള്ളതായി കാണപ്പെടും. കുറച്ച് തുള്ളികൾ മാത്രം ഉപയോഗിക്കുക. നിങ്ങളുടെ തലമുടി ഏറ്റവും മികച്ചതായി കാണുന്നതിന് ആവശ്യമായ ഈർപ്പം കൊണ്ട് പോഷിപ്പിക്കുകയും നിറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ആശയം, അത് ഒരിക്കലും അമിതമാകരുത്. മുടിയുടെ ഉൽ‌പ്പന്നങ്ങൾ‌ നിങ്ങളുടെ മുടിയിലും അറ്റത്തും മാത്രം പുരട്ടണം എന്നുള്ള പൊതുവായ ചട്ടം ഇവിടെ ബാധകമാണ്.

ശിരോചർമ്മത്തിൽ നന്നായി മസാജ് ചെയ്യുക
സലൂണിൽ പോകുന്നതിന്റെ ഏറ്റവും സുഖമുള്ള ഒരു കാര്യം എന്നത് നിങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റ് നിങ്ങളുടെ തലയിൽ മസാജ് ചെയ്യുന്നതല്ലേ? ഉറക്കസമയത്തിന് മുമ്പ് ആ ശാന്തമായ വികാരം വീണ്ടും സൃഷ്ടിക്കുക - നിങ്ങൾ പശ്ചാത്തപിക്കില്ല! തലയിൽ പെട്ടെന്നുള്ള മസാജ് നൽകുന്നത് നിങ്ങളുടെ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു, ഇത് മുടിയെ ആരോഗ്യകരമായി നിലനിർത്താനും കട്ടിയുള്ള മുടിയിഴകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. തലയിൽ പെട്ടെന്നുള്ള സ്വയം- മസാജ് വളരെ സുഖപ്രദവും ഗാഢനിദ്രയിലേക്ക് നിങ്ങളെ നയിക്കും.

കിടക്കയ്ക്ക് മുമ്പായി മുടി പിന്നുക
അനായാസമായി കിടക്കുന്ന ചുരുളൻ മുടിയിഴകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് ഒരു കേളിംഗ് അയേൺ വേണമെന്ന് ആരാണ് പറയുന്നത്? മനോഹരമായ ചുരുളൻ മുടിക്കായി മുടി പിന്നിയിട്ട് ഉറങ്ങുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഉറങ്ങാൻ നേരമുളള ഏറ്റവും സംരക്ഷിത ഹെയർസ്റ്റൈലുകളിൽ ഒന്നാണ് അയഞ്ഞ പിന്നിയിട്ട മുടി - ഇത് ഇറുകിയെടുക്കരുത്! നിങ്ങളുടെ മുടി പതിവുപോലെ ബ്രഷ് ചെയ്യുക, തുടർന്ന് നിങ്ങളുടെ മുടിയിഴകൾ ഒന്നോ രണ്ടോ പിന്നുകളായി പിന്നിക്കെട്ടുക. ചെറിയ പിന്നിക്കെട്ട്, നിങ്ങളുടെ മുടിയിഴകൾ കൂടുതൽ കടുപ്പമുള്ളതാക്കും, അതേസമയം നിങ്ങളുടെ പിന്നിക്കെട്ട് വലുതായിരിക്കുമ്പോൾ, നിങ്ങളുടെ മുടിയിഴകൾ അയവുള്ളതായിരിക്കും. നിങ്ങളുടെ മുടി ഉണങ്ങി കഴിഞ്ഞാൽ, ഉറങ്ങാൻ മടിക്കേണ്ടതില്ല.
 

English Summary : how to protect hair before go to bedRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter