ACS Technology

News

നിപ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം?; ഐസിഎംആർ പഠന റിപ്പോർട്ട്

Lifestyle

കേരളത്തിൽ 2018ലും 2019ലും നിപ ബാധ ഉണ്ടായ സാഹചര്യത്തിൽ നിപ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്നു ദേശീയ വൈദ്യശാസ്ത്ര ഗവേഷണ കൗൺസിൽ (ഐസിഎംആർ). കഴിഞ്ഞ ഫെബ്രുവരിയിൽ ബിഎംസി ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഐസിഎംആർ ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. വീണ്ടും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഠന റിപ്പോർട്ടിനു പ്രസക്തി വർധിക്കുകയാണ്. 

നിലവിൽ നിപയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിൽ നിപ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.

2018ൽ കോഴിക്കോട്ട് സ്ഥിരീകരിച്ച നിപ മനുഷ്യനിലെത്തിയതു വവ്വാലുകളിൽ നിന്നു തന്നെയാണെന്ന് ഐസിഎംആർ 2019ൽ പുറത്തിറക്കിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നുള്ള വർഷം എറണാകുളത്തെ വിദ്യാർഥിക്കു നിപ സ്ഥിരീകരിച്ച സംഭവത്തിലും പഴംതീനി വവ്വാലുകൾ തന്നെയാണു രോഗവാഹകരെന്നും ഐസിഎംആർ കണ്ടെത്തിയിട്ടുണ്ട്. നിപ വൈറസ് വാഹകരായ വവ്വാലുകൾ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം നിരീക്ഷണങ്ങൾക്കുള്ള സംവിധാനമൊരുക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

English Summary : icmr study about nipah south indian variant



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter