ACS Technology

News

ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണം, പണം നൽകിയത് ആരെന്ന് കണ്ടെത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

Latest

പെഗാസസ് വിവാദത്തിൽ കേന്ദ്രത്തെ വീണ്ടും വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി. ഒന്നും ഒളിക്കാനില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും എൻഎസ്ഒയുടെ പെഗാസസ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയെന്നു കണ്ടെത്തണമെന്നും സുബ്രഹ്മണ്യൻസ്വാമി ആവശ്യപ്പെട്ടു. പദ്ധതിക്ക് പണം നൽകിയത് ഉൾപ്പെടെ ആരെന്ന് കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. 

പെഗാസസ് വിഷയം പുറത്തുവന്നതുമുതൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യൻ സ്വാമി രംഗത്തുവന്നിരുന്നു. 'സംഭവത്തിൽ കൈകൾ ശുദ്ധമാക്കി കേന്ദ്രം രംഗത്തുവരണം. സാമ്പത്തിക കരാറുകൾക്ക് അനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗസസ്. അവരുടെ ഇന്ത്യൻ ദൗത്യത്തിന് പണം നൽകിയത് ആരെന്ന ചോദ്യമാണ് ഒഴിവാക്കാൻ പറ്റാത്തത്. കേന്ദ്രസർക്കാരല്ലെങ്കിൽ പിന്നെയാര്. അതു ഇന്ത്യയിലെ ജനങ്ങളോടു പറയേണ്ട ബാധ്യത മോദി സർക്കാരിന്റേതാണ്' - സ്വാമി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

 

English Summary : if we have nothing to hide then modi should write to israeli pm and seek the truth subramanian swamy



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter