ACS Technology

News

ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; മീരാഭായ് ചാനുവിന് ഭാരോദ്വാഹനത്തില്‍ വെള്ളി

Sports

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് വെള്ളി മെഡല്‍ നേടിയത്. 49 കിലോ വിഭാഗത്തിലാണ് മെഡല്‍ നേടിയത്. ഭാരോദ്വാഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചാനു. 

സ്‌നാച്ചില്‍ 84, 87 കിലോകള്‍ ഉയര്‍ത്തിയ ചാനുവിന് 89 കിലോ ഉയര്‍ത്താനായില്ല. ഇതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. അതേസമയം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. ചൈനീസ് താരമായ സിഹു ആണ് സ്വര്‍ണ മെഡല്‍ നേടിയത്. 94 കിലോയാണ് സ്‌നാച്ചില്‍ ചൈനീസ് താരം ഉയര്‍ത്തിയത്. 

2000ലെ സിഡ്നി ഒളിംപിക്സിൽ 69 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേട്ടത്തിലെത്തുന്നത്. ഉത്തര കൊറിയ മത്സരത്തിൽനിന്നു പിൻമാറിയതോടെ 2 താരങ്ങൾ ഒഴിവായപ്പോൾ ചാനുവിന്റെ ലോക റാങ്കിങ് നാലിൽനിന്നു രണ്ടിലേക്കെത്തിയിരുന്നു.

English Summary : india s first medal in tokyo olympics mirabai chanu wins silver



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter