കരുത്തന്‍ പാസ്‌പോര്‍ട്ട്; നില മെച്ചപ്പെടുത്തി ഇന്ത്യ, വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

  1. Home
  2. Travel

കരുത്തന്‍ പാസ്‌പോര്‍ട്ട്; നില മെച്ചപ്പെടുത്തി ഇന്ത്യ, വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

കരുത്തന്‍ പാസ്‌പോര്‍ട്ട്; നില മെച്ചപ്പെടുത്തി ഇന്ത്യ, വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം


Latest

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോർട്ടുകളുടെ കണക്കെടുപ്പായ ഹെൻലി പാസ്പോർട്ട് ഇൻഡക്‌സിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. 
ജപ്പാനും സിംഗപ്പൂരും ആണ് ഇത്തവണയും ഒന്നാമത്. കൂടുതൽ രാജ്യങ്ങളിലേക്കു വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്നത് അടിസ്ഥാനമാക്കിയാണ് 199 രാജ്യങ്ങളുടെ സൂചിക തയാറാക്കിയത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്കു മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം.

ഇന്ത്യൻ പാസ്പോർട്ട് 83–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം തൊണ്ണൂറാമതായിരുന്നു. വിസയില്ലാതെ 60 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്കു സഞ്ചരിക്കാനാവുന്നത്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ. 

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള വിസ രഹിത രാജ്യങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ, വിസ ഓൺ അറൈവൽ (VOA) സൗകര്യമുള്ള 33 ലക്ഷ്യസ്ഥാനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.

1.അൽബേനിയ
2. അർമേനിയ (VOA)
3. ബാർബഡോസ്
4. ഭൂട്ടാൻ
5. ബൊളീവിയ (VOA)
6. ബോട്സ്വാന (VOA)
7. കംബോഡിയ (VOA)
8. കേപ് വെർഡെ ദ്വീപുകൾ (VOA)
9. കോമോർസ് ദ്വീപുകൾ (VOA)
10. കുക്ക് ദ്വീപുകൾ
11. ഡൊമിനിക്ക
12. എൽ സാൽവഡോർ
13. എത്യോപ്യ (VOA)
14. ഫിജി
15. ഗാബോൺ (VOA)
16. ഗ്രനേഡ
17. ഗിനിയ-ബിസാവു (VOA)
18. ഹെയ്തി
19. ഇന്തോനേഷ്യ
20. ഇറാൻ (VOA)
21. ജമൈക്ക
22. ജോർദാൻ (VOA)
23. ലാവോസ് (VOA)
24. മക്കാവോ (SAR ചൈന)
25. മഡഗാസ്കർ (VOA)
26. മാലിദ്വീപ് (VOA)
27. മാർഷൽ ദ്വീപുകൾ (VOA)
28. മൗറിറ്റാനിയ (VOA)
29. മൗറീഷ്യസ്
30. മൈക്രോനേഷ്യ
31. മോണ്ട്സെറാറ്റ്
32. മൊസാംബിക്ക് (VOA)
33. മ്യാൻമർ (VOA)
34. നേപ്പാൾ
35. നിയു
36. ഒമാൻ (അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, ജപ്പാൻ, അല്ലെങ്കിൽ ഏതെങ്കിലും ഷെഞ്ചൻ  രാജ്യങ്ങളുടെ വിസ ഉള്ളവരോ അവിടെ താമസിക്കുന്നതോ ആയ ഇന്ത്യക്കാർക്ക്)
37. പലാവു ദ്വീപുകൾ (VOA)
38. ഖത്തർ
39. റുവാണ്ട (VOA)
40. സമോവ (WS) (VOA)
41. സെനഗൽ
42. സെർബിയ
43. സീഷെൽസ് (VOA)
44. സിയറ ലിയോൺ (VOA)
45. സൊമാലിയ (VOA)
46. ശ്രീലങ്ക (VOA)
47. സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
48. സെന്റ് ലൂസിയ (VOA)
49. സെന്റ് വിൻസെന്റും ഗ്രനേഡൈൻസും
50. ടാൻസാനിയ (VOA)
51. തായ്‌ലൻഡ് (VOA)
52. തിമോർ-ലെസ്റ്റെ (VOA)
53. ടോഗോ (VOA)
54. ട്രിനിഡാഡ് ആൻഡ് ടൊബാഗോ
55. ടുണീഷ്യ
56. തുവാലു (VOA)
57. ഉഗാണ്ട (VOA)
58. വനവാട്ടു
59. ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
60. സിംബാബ്‌വെ (VOA)

English Summary : indian passport global ranking improves list of countries travel visa free