ACS Technology

News

ഐആർസിടിസി വഴി ഓൺലൈൻ ബസ് ബുക്കിങ് സേവനങ്ങൾ ആരംഭിച്ചു

Business

റെയിൽവെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ഐആർസിടിസി വഴി ഓൺലൈൻ ബസ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു.  ഐആർസിടിസി മൊബൈൽ-ആപ്ലിക്കേഷനിലൂടെ ഈ സേവനത്തിന്റെ സംയോജനം മാർച്ച് ആദ്യ വാരം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ പൊതുജനത്തിന് മൊബൈൽ വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

യുപിആർടിസി, എപിഎസ്ആർടിസി, ജിഎസ്ആർടിസി, ഒഎസ്ആർടിസി തുടങ്ങിയ സംസ്ഥാന ട്രാൻസ്‌പോർട്ട് ബസുകളും ബുക്ക് ചെയ്യാൻ ഇതിലൂടെ കഴിയും. ജനുവരി 29 മുതലാണ് ബസ് ബുക്കിംഗ് സേവനങ്ങൾ ഐആർസിടിസി വെബ്സൈറ്റിൽ ലൈവ് ആക്കിയത്. വെബ്‌സൈറ്റിൽ പ്രവേശിച്ച ശേഷം ഉപഭോക്താക്കൾ അവരുടെ വിശദാംശങ്ങളും യാത്രയെ കുറിച്ചുള്ള വിശദാംശങ്ങളും നൽകണം. യാത്രക്കാർക്ക് ഇഷ്ടമുള്ള ബസുകൾ തിരഞ്ഞെടുക്കാനും സീറ്റുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുമുള്ള അവസരവും ഉണ്ട്.

English Summary : irctc launches online bus booking services



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter