ACS Technology

News

'ഇസ്ലാമോഫോബിയ' യും കേരള രാഷ്ട്രീയവും

Editors Pick

ചന്ദ്രകാന്ത് പി ടി

കേരളത്തിൽ ഇപ്പോൾ 'ഇസ്ലാമോഫോബിയ' പടർന്നു പിടിക്കുന്ന സീസനാണ്. കേരളത്തിന്റെ സവിശേഷമായ മത സമവാക്യം വച്ചു നോക്കുമ്പോൾ സംഘപരിവാറിന് കേരളം പിടിക്കണമെങ്കിൽ മുസ്ലിം ലീഗിനെയോ, ക്രിസ്ത്യൻ കമ്മ്യൂണിറ്റിയേയോ കൂടെ നിർത്തണം..., അങ്ങിനെ വരുമ്പോൾ സ്വാഭാവിക പാർട്ണർ ആയി ക്രിസ്ത്യാനി പരിഗണിക്കപ്പെടും. ഇവിടെയാണ് 'ക്രിസംഘി' എന്ന പ്രതിഭാസം രൂപപ്പെടുന്നത്.. അല്ലെങ്കിൽ രൂപപ്പെടുത്തുന്നത്.

ഇനി സ്വാതന്ത്ര്യത്തിന് ശേഷം മതങ്ങളിൽ ഉണ്ടായ വളർച്ച എങ്ങനെ എന്ന് നോക്കാം.. ഒരു അക്കാദമിക് interests.

1951 ൽ ആദ്യത്തെ കാനേഷുമാരി (ജനസംഖ്യ കണക്കെടുപ്പ് ) പ്രകാരം ഇന്ത്യയിൽ ആകെ ഉണ്ടായിരുന്ന  ജനസംഖ്യ 36.6കോടി

ഹിന്ദുക്കൾ - 30.5 കോടി (84%)
മുസ്ലിം  - 3.54 കോടി (9.8%)
ക്രിസ്ത്യൻ - 80.3 ലക്ഷം (2.3%)
ബാക്കി - സിഖ്, ബുദ്ധൻ, ജൈനൻ.. Etc.

2011 ലെ കാനേഷുമാരി കണക്കു പ്രകാരം

ഹിന്ദുക്കൾ - 96.6 കോടി (79.8%) 28 സ്റ്റേറ്റിൽ ഭൂരിപക്ഷം 
മുസ്ലിം    - 17.22 കോടി (14.23%) 2 സ്റ്റേറ്റിൽ ഭൂരിപക്ഷം ലക്ഷദ്വീപ്, j&k.. (ആസാമിൽ 33% ഭൂരിപക്ഷത്തിനടുത്ത്.)
ക്രിസ്ത്യൻ - 2.78 കോടി (2.3%) 4 സ്റ്റേറ്റിൽ ഭൂരിപക്ഷം ( മിസോറാം, മേഖലയ, നാഗാലാൻഡ്,മണിപ്പൂർ )

ഇനി 2050 ആകുമ്പോൾ Pew Research center ന്റെ കണക്കു പ്രകാരം നമുക്കൊന്നു നോക്കാം.

ഹിന്ദുക്കൾ - 130 കോടി 80% (33% ഹിന്ദു വർധന )
മുസ്ലിം   - 31.1 കോടി 18% (ഇസ്ലാം വർധന 76%)
ക്രിസ്ത്യൻ -  3.7 കോടി 2.3% (ക്രിസ്ത്യൻ വർധന 18%)

നിലവിലെ കുഞ്ഞുങ്ങളുടെ റേറ്റിങ് 3.2 കുട്ടികൾ ഓരോ മുസ്ലിം സ്ത്രീക്കും, 2.4 ഹിന്ദുവിനും, 2.2 ക്രിസ്ത്യാനിക്കും എന്നാണ് കണക്ക്.. ആ നിലക്കാണ് മേൽപ്പറഞ്ഞ ജനസംഖ്യയിലേക്ക് എത്തിയത്. ഈ കണക്ക് വച്ചു അടുത്ത 50 വർഷമെടുത്താലും മുസ്ലിങ്ങൾ ഇന്ത്യയിൽ 25% എത്താനെ സാധ്യതയുള്ളൂ.

കഴിഞ്ഞ 75 വർഷങ്ങളിൽ പകുതിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'ഇരുണ്ട കാലഘട്ടം' എന്നു തന്നെ വിശേഷിപ്പിക്കാം. ആരോഗ്യം, വിദ്യാഭ്യാസം, ആഹാരം , വീട്, തൊഴിൽ, വാർത്താവിനിമയം, റോഡുകൾ, കുടിവെള്ളം എന്നിവയിൽ ഇന്ത്യയിലെ 80% ആൾക്കാരും പിന്നോക്കാമായിരുന്നു.. പ്രത്യേകിച്ചും ഗ്രാമങ്ങളിൽ.  അതുകൊണ്ടുതന്നെ 1947 നു ശേഷം ഇന്ത്യയിൽ  ധാരാളം ക്രിസ്ത്യൻ മുസ്ലിം മത പരിവർത്തനങ്ങൾ നടന്നിട്ടുണ്ട്. നേരത്തെ പറഞ്ഞ അടിസ്ഥാന ആവശ്യങ്ങൾ നേടാനായിരുന്നു മത പരിവർത്തനങ്ങൾ ഏറെയും നടന്നിരുന്നത്..സമൂഹത്തിൽ 2-3 ശതമാനം വരുന്ന വരേണ്ണ്യ വർഗ്ഗം ഭൂസ്വത്ത് മുഴുവനും കയ്ക്കലാക്കി... സ്വത്തിന്റെ വിതരണം നടന്നില്ല.. ബഹുഭൂരിപക്ഷം ഹിന്ദു സമൂഹത്തിന്റെ കൊടിയ ദാരിദ്ര്യത്തിന്റെ കാരണം ഇതായിരുന്നു. ഇത് മതം മാറ്റത്തിൽ എത്തിച്ചു.. ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഒപ്പം വഴി നടക്കാനോ പൊതു ജല സ്രോതസ്സുകൾ ഉപയോഗിക്കാനോ കഴിയാത്തത് സമൂഹത്തിലേ ജാതി വ്യവസ്ഥിതിയിൽ പെട്ട 'താണ ജാതിക്കാരുടെ' വൻപിച്ച തോതിലുള്ള മതം മാറ്റത്തിന് കാരണമായിട്ടുണ്ട്.... ബ്രഹ്‌മണിക്കൽ മേൽകോയ്മയിൽ രൂപം കൊണ്ട ഒരു സാമൂഹിക വ്യവസ്തതി 'താണ ജാതിക്കാർ' എന്നു വിശേഷിപ്പിച്ചവരെ മനുഷ്യരായിട്ടുപോലും കണ്ടിരുന്നില്ല (ഇന്നും പല ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലും ഇതാണ് സ്ഥിതി ).

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ പാക് സപ്പോർട്ടിൽ വിഭജനന്തരം തുടങ്ങിയ ജമ്മുകശ്മീർ സംഘർഷങ്ങൾ ഒഴിച്ചാൽ മുസ്ലിം ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ കാര്യമായ വർഗീയ സംഘർഷങ്ങൾ ഉണ്ടായില്ല എന്നു കാണാം. താരതമ്യേനെ കുറവും ആയിരുന്നു.... എന്നിട്ടും മത ന്യൂനപക്ഷ തുടച്ചു നീക്കത്തിനു സംഘപരിവാർ പലപ്പോഴായി ആഹ്വാനം ചെയ്യുന്നത് അധികാരം നേടാനും നേടിയവ സംരക്ഷിക്കാനും മാത്രമാണ്..

ഇനി കേരളത്തിൽ നിലവിലുള്ള 'മത' സമവാക്യം കൂടെ നോക്കാം

ഹിന്ദു -54.73%
മുസ്ലിം - 26.56%
ക്രിസ്ത്യൻ - 18.36%

രാഷ്ട്രീയ പാർട്ടികളും മുന്നണികളും ശക്തമായ കേരളത്തിൽ അധികാരം പിടിക്കുകയോ കൂടുതൽ MLA മാരെ ഉണ്ടാക്കുകയോ ചെയ്യണമെങ്കിൽ ക്രിസ്ത്യാനിയെ കൂടെ പിടിക്കണം എന്നറിയാൻ വല്ല്യ ബുദ്ധിയൊന്നും വേണ്ട.. അപ്പോൾ വേണ്ടത് മുസ്ലിം ക്രിസ്ത്യൻ സംഘർഷം സൃഷ്ടിക്കുക എന്നതാണ്. അവിടെയാണ് 'ക്രിസംഘി' എന്ന പ്രതിഭാസം ഉണ്ടാക്കപ്പെടുന്നത്. കഥയറിയാതെ ആട്ടം കാണാൻ ബിഷപ്പുമാർ തന്നെ മുന്നിട്ടിറങ്ങുന്നു.

സാക്കിർ നായിക്കും മുജാഹിദ് ബാലുശ്ശേരിമാരും സംഘപരിവാർ ഏജന്റ് ആണോ എന്നു തോന്നിപ്പോകും... ഇന്ത്യയിലെ മുസ്ലിങ്ങളെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമല്ലേ ഇവരുടെ നിരന്തരം ഉള്ള പ്രകോപനകരമായ പ്രസംഗങ്ങൾ... അൽഖയിദ, ISIS, താലിബാൻ എന്നിവ ഉണ്ടാക്കി ലോക മുസ്ലിങ്ങളെ ഭീകരന്മാരായി അമേരിക്ക ചിത്രീകരിച്ചതുപോലെ ഇവരെ മുൻനിർത്തി അതേകളി,  'ഇസ്‌മോഫോബിയ' ഇവിടെയും നടപ്പാക്കുക എന്നതാണ് ലക്ഷ്യം. ഈ കളിയിൽ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിന് കാഴ്ചക്കാരന്റെ റോൾ മാത്രമാണ് എന്നതാണ് കൂടുതൽ പേടിപ്പെടുത്തുന്നത്. കേരളം ഈ പരീക്ഷണവും അതിജീവിക്കും എന്ന് പ്രത്യാശിക്കാം.

English Summary : 'Islamophobia' and Kerala politicsRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter