ACS Technology

News

കശ്മീരിൽ പാകിസ്ഥാൻ ജയിച്ചതിന് പടക്കം പൊട്ടിച്ച വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തി

Latest

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കൽ വിദ്യാർഥികൾക്കെതിരെയാണ് കേസ്. ശ്രീനറിലെ കരൺ നഗർ, സൗറ എന്നീ രണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 13 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ശ്രീനഗർ മെഡിക്കൽ കോളജിലെയും ഷെരെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാൻ വിജയിച്ചത് ആഘോഷിച്ചിരുന്നു. അതേസമയം, പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോൽവിയ്ക്ക് പിന്നാലെ പഞ്ചാബിൽ കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പഞ്ചാബിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേരയാണ് ആക്രമണം നടന്നത്. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

നിങ്ങൾ പാകിസ്ഥാനികളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. പഞ്ചാബികളായ പരിസരവാസികളെത്തിയാണ് വിദ്യാർത്ഥികളെ രക്ഷിച്ചത്. ആറോളം കശ്മീരി വിദ്യാർത്ഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോൽവിയ്ക്ക് പിന്നാലെ മുഹമ്മദ് ഷമിയ്ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഷമിയുടെ മുസ്ലിം ഐഡന്റിറ്റി മുൻനിർത്തി ഹിന്ദുത്വവാദികളാണ് സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്ഥാനിൽ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോൽക്കുന്നത്.

English Summary : j k medical students accused of celebrating pak win face anti terror law



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter