
യുവ സംവിധായകൻ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം വിക്രമാണ് ഇനി ആരാധകർ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രം. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ മാസ്സ് എന്റർടെയ്നർ എന്നുള്ള വിലയിരുത്തൽ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്ത് വന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. കമൽഹാസന്റെ കടുത്ത ആരാധകരുടെ മുമ്പിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി എത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. പലരും അദ്ദേഹത്തെ കണ്ട് അമ്പരക്കുകയും ഞെട്ടുകയും ചെയ്യുന്നുണ്ട്. ചിലർ കരയുകയും ചെയ്തു.
സോണി മ്യൂസിക് സൗത്തിലാണ് കമൽഹാസൻ ആരാധകർക്ക് സർപ്രൈസ് കൊടുത്ത വീഡിയോ വന്നത്. മെയ് 24ന് രാവിലെയോടെ വന്ന വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരാണ് ഇതുവരെ കണ്ടത്. വരുന്ന ജൂൺ മൂന്നിനാണ് വിക്രം തിയേറ്റുകളിലേക്ക് എത്തുന്നത്. ചിത്രത്തിൽ സൂര്യ അതിഥിവേഷത്തിലെത്തുന്നുണ്ട്. മലയാളി താരങ്ങളായ നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.
English Summary : kamal hasan surprising fans, video goes viral