ACS Technology

News

അവഞ്ചേഴ്സ് വേദങ്ങളിൽ നിന്നും ഇൻസ്പയേർഡ് ആയി ചെയ്തത്; അയൺ മാന്റെ പടച്ചട്ട കർണന്റെ പടച്ചട്ടയുമായി താരതമ്യം ചെയ്യാം: കങ്കണ റണൗട്ട്

Trending

ഹോളിവുഡിലെ സൂപ്പർഹീറോ ചിത്രമായ മാർവൽ അവഞ്ചേഴ്സ് സീരീസ് വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തവയാണെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. അയൺ മാന്റെ പടച്ചട്ട മഹാഭാരതത്തിലെ കർണന്റെ പടച്ചട്ടയുമായും ഥോറിന്റെ ഹാമർ, ഹനുമാന്റെ ഗദയുമായും താരതമ്യം ചെയ്തുകൊണ്ടുമായിരുന്നു കങ്കണയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കങ്കണ. 'പാശ്ചാത്യർ നമ്മുടെ പുരാണങ്ങളിൽ നിന്നും ധാരാളം കടമെടുക്കുന്നുണ്ട്,'' കങ്കണ പറഞ്ഞു.

സൂപ്പർഹീറോ സിനിമകൾ വിഷ്വലി കാണുന്നത് വ്യത്യാസപ്പെട്ടരിക്കുമെങ്കിലും ഇവയുടെ ഉത്ഭവം വേദങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണെന്നും നടി കൂട്ടിച്ചേർത്തു. ഹോളിവുഡും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. 
ഹോളിവുഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്യുന്നതിന് പകരം തനിക്ക് ഒറിജിനലായി എന്തെങ്കിലും ചെയ്യണമെന്നും കങ്കണ പറഞ്ഞു.

''എന്തുകൊണ്ടാണ് പാശ്ചാത്യരിൽ നിന്നുള്ള പ്രചോദനത്തിൽ നമ്മൾ ഒതുങ്ങി നിൽക്കുന്നത്,'' കങ്കണ ചോദിച്ചു. രസ്‌നീഷ് ഘാ സംവിധാനെ ചെയ്യുന്ന ത്രില്ലർ, ധാക്കഡ് ആണ് കങ്കണയുടെ റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രം. ടീസർ പുറത്തിറങ്ങിയത് മുതൽ തന്നെ സിനിമ ചർച്ചയായിരുന്നു. ധാക്കഡിനെ ജയിംസ് ബോണ്ട് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കങ്കണയുടെ സംസാരവും നേരത്തെ ചർച്ചയായിരുന്നു. അഗ്‌നി എന്ന കഥാപാത്രത്തെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മേയ് 20നാണ് സിനിമ റിലീസ് ചെയ്യുന്നത്.


 

English Summary : Kangana Ranaut says Marvel Avengers series were inspired by Vedas



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter