ACS Technology

News

തനി നാടൻ ചേരുവയിൽ കപ്പ ബിരിയാണി

Lifestyle

കപ്പബിരിയാണിയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം. ബീഫ്, മട്ടൻ എന്നിവ ഉപയോഗിച്ചും കപ്പ ബിരിയാണിയുണ്ടാക്കാം. ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേർത്താണ് എല്ലും കപ്പയും ഉണ്ടാക്കുന്നത്. 

ചേരുവകൾ
കപ്പ  (ഉണങ്ങിയ കപ്പയും ഉപയോഗിക്കാം) - രണ്ടു കിലോ.
ബീഫ് -1 കിലോ എല്ലോട് കൂടിയത് (മാംസം മാത്രമായും ഉപയോഗിക്കാം).
ചിരവിയ തേങ്ങ-അര മുറി.
വെളിച്ചെണ്ണ ആവശ്യത്തിന്.
പച്ചമുളക്-6 എണ്ണം.
ഇഞ്ചി- 1 കഷണം.
സവാള വലുത്-4 എണ്ണം.
വെളുത്തുള്ളി-16 അല്ലി.
ചുവന്നുള്ളി-8 എണ്ണം.
കുരുമുളക്-1 ടീസ്പൂൺ.
മല്ലിപ്പൊടി-4 ടീസ്പൂൺ.
മുളകുപൊടി-4 ടീസ്പൂൺ.
മഞ്ഞൾപ്പൊടി-1 ടീസ്പൂൺ.
മീറ്റ് മസാലപ്പൊടി-2 ടീസ്പൂൺ.
ഗരം മസാല പൊടിച്ചത്-1 ടീസ്പൂൺ.
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് എന്നിവ ആവശ്യത്തിന്

തയാറാക്കുന്ന വിധം
കപ്പ സാധാരണ വേവിക്കാൻ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക. കഴുകിയ ബീഫിന് ആവശ്യമായ ഉപ്പ്, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി എന്നിവ തിരുമ്മി അരമണിക്കൂർ വെക്കുക.

സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയിൽ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേർത്തു നന്നായി വേവിച്ചെടുക്കുക. (ഈ ചെരുവകൾ ചെർത്ത് ബീഫ് കറിവച്ച ശേഷം കപ്പയിൽ ചെർത്ത് തയാറാക്കുന്നതും കുഴപ്പമില്ല)

ഉപ്പിട്ട് നന്നായി വേവിച്ചെടുത്ത കപ്പയിലെ വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞൾപ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയിൽ ചേർത്തു നന്നായി ഇളക്കി എടുക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോട് കൂടി ഈ കപ്പയിൽ ചേർത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. നന്നായി ഇളക്കിയാൽ മാത്രമെ കപ്പയും ബീഫും യോജിക്കൂ. അധികം കുഴഞ്ഞു പോകാതെ വേണം ഇളക്കാൻ.

English Summary : kappa biriyani recipe



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter