ACS Technology

News

'കരുവന്നൂർ തട്ടിപ്പിന്റെ ക്രിമിനൽ ആൻഡ് സിവിൽ ലയബിലിറ്റി സിപിഎംന് തന്നെയാണ്''

Social Media

കാസർകോട് ഫാഷൻ ജൂവലറി തട്ടിപ്പും കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പും താരതമ്യം ചെയ്ത് കരുവന്നൂർ തട്ടിപ്പിൽ സിവിലും ക്രിമിനലുമായ ബാധ്യത സിപിഎമ്മിനാണെന്ന്‌ സമർഥിക്കുകയാണ് നെറ്റിസെൻ ബൈജുസാമി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാസറഗോഡ് ഫാഷൻ ജൂവലറി തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവായ കമറുദ്ദിൻ പ്രതി സ്ഥാനത്ത് വന്ന കാലം ഒന്ന് റീ വൈൻഡ് ചെയ്തു നോക്കുകയായിരുന്നു. അന്ന് മുസ്ലിം ലീഗ് നേതൃത്വം ഉടനെ തന്നെ യോഗം ചേർന്നു.ആ തട്ടിപ്പിൽ നേരിട്ട് യാതൊരു പങ്കുമില്ലാത്ത ലീഗ് നേതൃത്വം, കമറുദിന്റെ സ്വകാര്യ ബിസിനസ് ആയ പരിപാടിയിൽ വഞ്ചിക്കപ്പെട്ട സാധാരണ മനുഷ്യരുടെ കാശ് എങ്ങനെയെങ്കിലും തിരികെ കൊടുക്കാൻ സാധിക്കുമോയെന്ന് പരിശോധിച്ചു. അത് മുസ്ലിം ലീഗ് പോലെയുള്ള ഒരു ചെറിയ പാർട്ടിയുടെ സാമ്പത്തിക സ്ഥിതിക്കും അപ്പുറമാണ് എന്ന് തുടർന്ന് കെപിഎ മജീദ്, പാണക്കാട് തങ്ങൾ എന്നിവർ പരസ്യമായി അറിയിച്ചു.

ഒരു പ്രത്യേക കാര്യം ഓർക്കുക. കമറുദീൻ ആ ബിസിനസ് നടത്തിയത് സ്വന്തം ലേബലിൽ ആണ്, കൂടാതെ നിക്ഷേപം വാങ്ങിയിരുന്നത് ബാങ്ക് എന്ന അംഗീകൃത, നിയമനുസൃത സ്ഥാപനത്തിൽ അല്ല. എങ്കിലും കുറേ അന്തം പ്രമുഖർ പാണക്കാട് തങ്ങൾ ഉത്തരം പറഞ്ഞെ പറ്റൂ എന്നൊക്കെ തുരുതുരാ പോസ്റ്റുകൾ വിക്ഷേപണം ആയിരുന്നു. പാണക്കാട് തങ്ങൾ കാശ് തിരിച്ചു കൊടുക്കണം എന്ന് പോലും കുറേ അ മാ പ്രാ ടീംസ് പോസ്റ്റ്‌ ഇട്ടു കളഞ്ഞു. 

കരുവന്നൂർ സഹകരണ ബാങ്ക് ഒരു തിരഞ്ഞെടുപ്പിൽ സിപിഎം എന്ന പാർട്ടി പിടിച്ചെടുത്തു കൊണ്ട്, പാർട്ടി നിയോഗിച്ച, പാർട്ടിയുടെ സജീവ അംഗങ്ങൾ ഉൾപ്പെട്ട ഭരണ സമിതി ഭരിക്കുന്ന, സിപിഎം ഭരിക്കുന്ന സഹകരണ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന് മാത്രം അധികാരമുള്ള പ്രൈമറി സഹകരണ ബാങ്ക് ആണ്. അപ്പോൾ മുൻകൂട്ടി അറിവ് കിട്ടിയിട്ടും പാർട്ടി യാതൊരു നടപടിയും എടുത്തില്ല എങ്കിൽ ഈ തട്ടിപ്പിന്റെ ക്രിമിനൽ ആൻഡ് സിവിൾ ലയബിലിറ്റി സിപിഎം ന് തന്നെയാണ്. അത് കൊണ്ട് തന്നെ പോലീസ് അറസ്റ്റ് ചെയ്യേണ്ടത് ആ ബാങ്കിലെ കുറേ ജീവനക്കാരെയല്ല, മറിച്ച് സിപിഎം ന്റെ നേതാക്കളെയാണ്.

ഈ ഘട്ടത്തിൽ ഒരു കാര്യം ഓർമിക്കുക. ഇത് പോലെയുള്ള ആയിരക്കണക്കിന് പ്രൈമറി സഹകരണ സ്ഥാപനങ്ങൾ സിപിഎം ഭരിക്കുന്നുണ്ട്. അവയിൽ നാട്ടുകാരുടെ അധ്വാനിച്ചു സൂക്ഷിച്ചു വെച്ച നിക്ഷേപം ഉണ്ട്. അത് പൊട്ടിയാലും ഇന്നലെ ഏഷ്യാനെറ്റ്‌ ചർച്ചയിൽ കരുവന്നൂർ കേസിൽ നേരത്തെ ഒരിക്കൽ കുറേ പരാതികളിൽ പാർട്ടി ഇതൊക്കെ ഒതുക്കാൻ എന്ന് ഉറപ്പായും സംശയിക്കാവുന്ന, "അന്വേഷണസംഘത്തിലെ" ബിജു എന്ന എക്സ് എംപി പറഞ്ഞത് പോലെയുള്ള ആഗോളവൽക്കരണം, കോവിഡ് കെടുതികൾ,കമ്പ്യൂട്ടർ സാക്ഷരത പോലെയുള്ള താത്വിക അവലോകന ക്‌ളാസ് മാത്രമേ ഉണ്ടാകൂ. അവിടെ ഇട്ട കാശ് നാട്ടുകാർക്ക് പോയിക്കിട്ടും. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജീവിത സമ്പാദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളവർ ജാഗ്രതൈ....

കരുവന്നൂർ നിക്ഷേപം നടത്തിയവരോട് ഖുദാ ഗവ എന്നേ ഒരു കൊല്ലം മുൻപ് നടന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സൂചന വെച്ച് പറയാനുള്ളൂ...ഇനി അടുത്ത തട്ടിപ്പിന് കട്ട വെയ്റ്റിംഗ്.

 

English Summary : cpm has got the civil and criminal liability of karuvannoor cooperative bank fraudRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter