ACS Technology

News

കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു; ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം

Trending

45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. 2020ലെ മികച്ച സിനിമക്കുള്ള പുരസ്‌കാരം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ' നേടി. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേന്നാണ് ചിത്രം നിർമിച്ചത്. സിദ്ധാർത്ഥ ശിവ ആണ് മികച്ച സംവിധായകൻ (ചിത്രം:എന്നിവർ). വെള്ളം സിനിമയിലൂടെ സംവിധായകൻ പ്രജീഷ് സെൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. 'ജ്വാലാമുഖി' എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുൾഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.

സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിർന്ന സംവിധായകൻ കെ. ജി. ജോജിന് നൽകും. സിനിമാരംഗത്ത് വൈവിദ്ധ്യമാർന്ന സിനിമകളിലൂടെ 40 വർഷം തികക്കുന്ന സംവിധായകൻ കെ.ഹരികുമാറിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടിയ നടൻ മാമുക്കോയ, നടൻ സായികുമാർ, നടി ബിന്ദു പണിക്കർ എന്നിവർക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരവും സമ്മാനിക്കും. തേക്കിൻകാട് ജോസഫ, ബാലൻ തിരുമല, ഡോ.അരവിന്ദൻ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാൽക്കുളങ്ങര, എ.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനക്കെത്തിയത്.

English Summary : kerala film critics awards announced



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter