
കഴിഞ്ഞ ദിവസം കൊൽക്കത്തയുമായുളള മത്സരത്തിനിടെ മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് താരം കെയ്റൻ പൊള്ളാർഡിന്റെ കയ്യിൽ നിന്നും പന്ത് തെറിച്ച് കൊണ്ടത് ഫീൽഡ് അംപയറുടെ ദേഹത്ത്. അബദ്ധത്തിനു പിന്നാലെ അംപയറുടെ അടുത്തേക്കെത്തി പൊള്ളാർഡ് ക്ഷമാപണം നടത്തുകയും ചെയ്തു.
കൊൽക്കത്ത ഇന്നിങ്സിലെ 10-ാം ഓവറിലാണു രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. ക്രീസിലേക്ക് ഓടിയെത്തിയതിനു ശേഷം, നിതീഷ് റാണയ്ക്കെതിരെ 5-ാം പന്ത് എറിയുന്നതിനു തൊട്ടുമുൻപാണ് പൊള്ളാർഡിന്റെ കയ്യിൽനിന്നു പന്തു വഴുതിപ്പോയത്.
പൊള്ളാർഡിന്റെ കയ്യുടെ പിന്നിലേക്കു തെറിച്ച പന്ത് നേരെ ചെന്നു കൊണ്ടത് അംപയർ ക്രിസ് ഗഫാനിയുടെ വയറ്റത്താണ്. അപ്രതീക്ഷിതമായി പന്തു വയറിൽവന്നിടിച്ചതിന്റെ വേദനയിൽ ഗഫാനി അൽപ നേരം നിന്നു. റണ്ണപ്പിനു ശേഷം തിരിഞ്ഞുനോക്കിയപ്പോഴാണ് പൊള്ളാർഡിനു കാര്യം പിടികിട്ടിയത്. ഇതോടെ ഗഫാനിയുടെ അടുത്തേക്ക് നടന്നെത്തി പൊള്ളാർഡ് ക്ഷമാപണവും നടത്തി. ഗഫാനിയുടെ 'വേദന' പുഞ്ചിരിയിലേക്കും വഴിമാറി. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ഇതുകണ്ടു ചിരിക്കുന്നുണ്ടായിരുന്നു
— Addicric (@addicric) May 9, 2022
English Summary : KKR vs MI: Kieron Pollard hits umpire by mistake while bowling, video goes viral
Tags : KKR MI kieron pollard bowling viral video