ACS Technology

News

സമസ്തയുടെ നിലപാടുകളെ മുസ്ലിം വിശ്വാസികൾ പുച്ഛിച്ച് തള്ളും; ആകുലത ആരാന്റെ മക്കളുടെ കാര്യത്തിൽ മാത്രം: കെ.ടി. ജലീൽ

Latest

പത്താം ക്ലാസുകാരിയെ പൊതുവേദിയിൽ അപമാനിച്ചെന്ന വിവാദത്തിൽ സമസ്ത നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെ വിമർശനവുമായി മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽ.എ. സമസ്തയുടെ നിലപാടുകളെ മുസ്ലിം മത വിശ്വാസികൾ പുച്ഛിച്ച് തള്ളുമെന്ന് ജലീൽ അഭിപ്രായപ്പെട്ടു.

സ്ത്രീകൾ വിദ്യ അഭ്യസിക്കുന്നതിൽ അസഹിഷ്ണുതയുള്ളവരാണ് ഇത്തരം നിലപാട് എടുക്കുന്നതെന്നും ജലീൽ പറഞ്ഞു. റിപ്പോർട്ടർ ടി.വിയോടായിരുന്നു ജലീലിന്റെ പ്രതികരണം. അവകാശങ്ങൾ ലംഘിക്കുന്നത് വിശ്വാസപരമായി ശരിയല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവർ നിലപാട് തിരുത്തിയത്. സൗദിയുടെ അമേരിക്കൻ അംബാസിഡറായി സ്ത്രീയെ നിയമിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇതര മതസ്തരുടെ ആരാധാലയങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ യു.എ.ഇ അമ്പലം പണിയാൻ അനുമതി നൽകിയെന്നും ജലീൽ പറഞ്ഞു.

വിവാദം ഉണ്ടാക്കിയത് പുറത്തു നിന്നുള്ള ആരുമല്ലെന്നും സമസ്തയുടെ നിലപാടുകളോട് വിയോജിക്കാനും ഇന്ത്യൻ ഭരണഘടന പ്രകാരം അവകാശമുണ്ടെന്ന് ജലീൽ പ്രതികരിച്ചു. സമസ്തയുടെ നിലപാടുകളിൽ ആത്മാർത്ഥയില്ല. സമസ്തയുടെ നിലപാട് അറിയുന്നവരാണ് കുട്ടിയെ പരിപാടിക്ക് വിളിച്ചത്. അങ്ങനെ എന്തെങ്കിലും അരുതായ്മ ഉണ്ടായിരുന്നെങ്കിൽ സംഘടനയെയാണ് അറിയിക്കണ്ടേത് അതിനുപകരം പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ശരിയായ സമീപനമായിരുന്നില്ലെന്നും ജലീൽ വിമർശിച്ചു. 
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ അബാസ് അലി ഷിഹാബ് തങ്ങളും വേദിയിൽ ഉണ്ടായിരുന്നു. അദ്ദേഹം സമസ്തയുടെ ഭാരവാഹത്വം ഉണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന് സമ്മാനം നൽകാൻ കുഴപ്പമുണ്ടായിരുന്നില്ലെന്നും ജലീൽ പറഞ്ഞു.

'സമസ്തയുടെ ഭാരവാഹികളിൽ ആരും തങ്ങളുടെ മക്കളെ ഉന്നത വിദ്യാഭ്യാസത്തിന് അയക്കാതിരിക്കുന്നില്ല. എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയാലും സർക്കാർ ജോലി കിട്ടിയാലും പരപുരുഷൻ മാരുമായി ഇടപഴകേണ്ടി വരുമെന്ന് പറഞ്ഞ് ഇവർ വീട്ടിൽ ഇരുത്തുന്നില്ല. ആരാന്റെ മക്കളുടെ കാര്യത്തിൽ മാത്രമാണ് ആകുലതയുള്ളത്,' കെ.ടി. ജലീൽ പറഞ്ഞു. കേരളത്തിലെ മെഡിക്കൽ കോളേജുകളിലും എൻജിനീയറിങ് കോളേജുകളിലും പോയി നോക്കിയാൽ ഹിജാബ് ധരിച്ച പെൺകുട്ടികളെ കാണാം. ഇവർ പറയുന്നത് അനുസരിക്കുന്ന മുസ്ലിം മത വിശ്വാസികൾ കേരളത്തിൽ ഇല്ലെന്ന് കാണാൻ സാധിക്കുമെന്നും ജലീൽ പറഞ്ഞു.

സുന്നി വിഭാഗത്തിലുള്ള മെഡിക്കൽ കോളേജിൽ പഠിക്കുന്ന കുറെ കുട്ടികൾ ഉണ്ട്. മദ്രസയിലെ പോലെ മറകെട്ടിയല്ല അവിടെ പഠിപ്പിക്കുന്നത്. ഈ ജൽപ്പനങ്ങൽ മുസ്ലിം സമുദായം തള്ളിക്കളയുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
മുസ്ലിം സമുദായങ്ങളിൽ പുരോഗമനപരമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസവും, ടി.വിയും, ഫോട്ടോയും, വീഡിയോ ക്യാമറകളിലൂടെ കല്ല്യാണം ചിത്രീകരിക്കുന്നതും നിഷിധമായിരുന്ന കാലഘട്ടത്തിൽ നിന്ന് എത്രയോ മുന്നോട്ട് പോയി. എന്നാൽ ഇവരെല്ലാം ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും ജലീൽ ചോദിച്ചു.

English Summary : kt jaleel against samatha



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter