ACS Technology

News

കുറ്റവും ശിക്ഷയിലെ ആദ്യ ഗാനം എത്തി

Entertainment

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ പാട്ട് പുറത്തിറങ്ങി. മഞ്ജുവാര്യയരുടെ ഫേസ് ബുക്ക് പേജ് വഴിയായിരുന്നു റിലീസ്. മെയ് 27ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ , ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ അഭിനയിക്കുന്നുണ്ട്.
കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.

കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് രാജീവ് രവി കുറ്റവും ശിക്ഷയും സംവിധാനം ചെയ്യുന്നത്.
ജയ്പൂര്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കട്ടപ്പനയിലും ചിത്രീകരണം ഉണ്ടായിരുന്നു.ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്

 

 

English Summary : kuttavum shikshayum film song released



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter