ACS Technology

News

കുവൈറ്റിൽ പ്രവാസികൾക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകും 

Global Malayali

കൊവിഡ് വാക്‌സിൻ കുവൈറ്റിലെ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി നൽകും. വാക്‌സിൻ ലഭ്യമാകുന്നതിനനുസരിച്ച് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. വാക്‌സിന്റെ ആദ്യ ഡോസുകൾ കുവൈറ്റിലെ സ്വദേശികൾക്കായിരിക്കും നൽകുക. 

എന്നാൽ കുട്ടികൾക്ക് വാക്‌സിൻ നൽകില്ലെന്നാണ് റിപ്പോർട്ട്. ആരോഗ്യപ്രവർത്തകർ, വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലിനിക്കൽ പരിശോധന വഴി ആഗോള, തദ്ദേശിയ തലത്തിൽ അംഗീകാരം നേടിയ ശേഷമേ വാക്‌സിൻ ഇറക്കുമതി ചെയ്യുകയുള്ളൂ. ഡിസംബർ അവസാനം മുതൽ വാക്‌സിൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യും. വാക്‌സിൻ സ്വീകരിക്കാൻ ആരോഗ്യ പ്രവർത്തകരടക്കം ആരെയും നിർബന്ധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 
 

English Summary : kuwait to provide free covid vaccine for expats



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter