
കാവ്യ മാധവൻ-ദിലീപ് ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ പുതിയ വിഡിയോ ആയ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങിൽ കാവ്യയും മഹാലക്ഷ്മിയും കാവ്യയുടെ അച്ഛനും അമ്മയും ഒരുമിച്ച് പങ്കെടുക്കാനെത്തിയപ്പോഴുളള വിഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പ്രധാന ആകർഷണം മഹാലക്ഷ്മി തന്നെയാണ്. മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തല മൊട്ടയടിച്ചാണ് മഹാലക്ഷ്മിയെ കാണാനാകുന്നത്. കാവ്യ മകൾക്ക് ചോറ് വാരിക്കൊടുക്കുന്നതും കാണാം. 2018 ഒക്ടോബർ 19-നാണ് മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.
English Summary : latest video of mahalakshmi and kavya goes viral
Tags : mahalakshmi kavya video viral