ACS Technology

News

ലൗ ജിഹാദും കേരളവും; കണക്കുകൾ പറയുന്നതെന്ത്?

Editors Pick

ചന്ദ്രകാന്ത്. പി.ടി

ലൗ ജിഹാദ് എന്ന വാക്ക് തന്നെ സ്ത്രീ വിരുദ്ധം എന്ന പക്ഷക്കാരനാണ് 'നസറുദീൻ ഷാ' അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 'സ്ത്രീകൾ ബുദ്ധിയും വിവേകവുമില്ലാത്തവരാണ്' എന്ന് വരുത്തി തീർക്കലാണ് ആൺ മേൽകോയ്മയിൽ അധിഷ്ഠിതമായ പൗരോഹിത്യം ലൗ ജിഹാദ് എന്ന വാക്കിലൂടെ വിളിച്ചു പറയുന്നത്.. സത്യത്തിൽ പ്രായപൂർത്തിയായ ഒരാൾ അയാൾക്ക് ഇഷ്ട്ടമുള്ള മതത്തിൽ ചേരാൻ അവകാശമുണ്ട് അങ്ങനെ ചേരുമ്പോൾ അതിന്റെ ഗുണ ദോഷങ്ങൾ അയാൾ അനുഭവിക്കണം... കാരണം അത് അയാളുടെ തിരഞ്ഞെടുപ്പാണ്.. ആ തിരഞ്ഞെടുപ്പ് അയാളുടെ മാത്രം കാര്യമാണ്..  ഇനി കണക്കുകൾ നോക്കാം. കഴിഞ്ഞവർഷം അതായത് 2020 യിൽ കേരളത്തിൽ എന്തുമാത്രം മത പരിവർത്തനങ്ങൾ നടന്നു എന്നു നോക്കാം.. 2020ലെ ഗസറ്റ് വിഞാപനം വഴി മതം മാറിയവർ..

ഹിന്ദു to ക്രിസ്ത്യൻ  -   111 പേർ (Male -59  Female- 60)
ക്രിസ്ത്യൻ to ഹിന്ദു  -   209 പേർ (M- 101,  F-108)
ഹിന്ദു to ഇസ്ലാം           -  111 പേർ ( M- 39,  F- 72)
ക്രിസ്ത്യൻ to ഇസ്ലാം  -  33 പേർ (M-14,  F-19)
ഇസ്ലാം to ഹിന്ദു            -  32 പേർ (M-10,  F 22)
ഇസ്ലാം to ക്രിസ്ത്യൻ   -  8 പേർ (M- 6,  F 2)
ഹിന്ദു to ബുദ്ധിസം     -  2 പേർ (M -1,  F 1)

ലിസ്റ്റ് നോക്കിയാൽ ഏറ്റവും കൂടുതൽ നേട്ടം ഹിന്ദു മതത്തിനാണ്.. 47%. ക്രിസ്ത്യാനിക്ക് 242 പേർ നഷ്ടപ്പെട്ടപ്പോൾ 119 പേരെ കിട്ടി. മുസ്ലിമിന് 144 പേരെ കിട്ടി എന്നാൽ 44 പേർ കൊഴിഞ്ഞുപോയി. ഹിന്ദുവിന് 241 പേരെ പുതുതായി കിട്ടിയപ്പോൾ 222 പേരെ നഷ്ടമാവുകയും ചെയ്തു. ഹിന്ദു മതത്തിൽ നിന്ന് മുസ്ലിം മതത്തിലേക്ക് പോയ സ്ത്രീകളുടെ ജാതി തിരിച്ചുള്ള വിവരം ഇങ്ങനെ ഇതാണല്ലോ 'ലൗ ജിഹാദ്.' തീയ്യ - 11 സ്ത്രീകൾ, ഈഴവ -13, നായർ - 12 എന്നിങ്ങനെയാണ്. ക്രിസ്ത്യാനിയിൽ നിന്നും 19 പേരും.

മൂന്നര കോടി ജനം അധിവസിക്കുന്ന ഒരു സംസ്ഥാനത്ത് ഇത് വളരെ സാധാരണമാണൊണ് കണക്കുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം മാറ്റങ്ങൾ ധാരാളം നടക്കാറുണ്ട്... അവിടെ അതൊരു സാധാരണ സംഭവമാണ്.. രാഷ്രീയ വിഷയമല്ല.. തികച്ചും വ്യക്തിപരം..ഹരേ രാമാ ഹരേ കൃഷ്ണ പ്രസ്ഥാനങ്ങൾ അവിടെ ഒരു ബുദ്ധിമുട്ടും കൂടാതെ പ്രവർത്തിക്കുന്നു.. ധാരാളം പേർ ഹിന്ദുമതത്തിൽ ചേരുന്നുണ്ട്.. അതിനൊന്നും അവിടെ ചർച്ചകൾക്ക് സാധ്യതപോലുമില്ല. ആരും അതു ഗൗനിക്കാറുമില്ല... എന്നാൽ കേരളത്തിൽ അതല്ല സ്ഥിതി.. ഇവിടെ എല്ലാം അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു.. മത വോട്ടുബാങ്കുകളിൽ ആണ് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസം.. മതത്തെ അധികാരം പിടിക്കാനും നിലനിർത്താനും വേണ്ടി മത നേതാക്കളും രാഷ്ട്രീയ നേതാക്കളും ചേർന്ന് കളിക്കുമ്പോൾ ഒരാളുടെ മതം മാറ്റം ഇവിടെ ഭൂകമ്പം സൃഷ്ടിക്കുന്നു.. അതും ഒരു കാലത്ത് ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമിയെയും പോലുള്ള ഒരുപാട് നവോഥാന നായകന്മാരാൽ സമ്പന്നമായ മലയാള മണ്ണിൽ.

English Summary : Love Jihad and Kerala



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter