ACS Technology

News

ഗുരുവായൂരപ്പന് കാണിക്കയായി ഥാർ; ട്രോളുമായി സോഷ്യൽ മീഡിയ

Trending

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എ.സ്.യു.വി ഥാർ നടയ്ക്കൽ സമർപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ള വണ്ടിയാണിത്. പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്.

എന്നാൽ ഗുരുവായൂരപ്പന് കാണിക്കയായി ഥാർ ലഭിച്ചതോടെ ട്രോളന്മാർക്ക് ചാകരയാണ് കിട്ടിയിരിക്കുന്നത്. ഗുരുവായൂരപ്പനേയും ഥാറിനേയും വെച്ച് ട്രോൾ പൂരമാണ് സമൂഹമാധ്യമങ്ങളിൽ. ട്രോൾ കാരണം ഥാർ മുതലാളിക്ക് നല്ല പരസ്യം കിട്ടിയെന്നും ട്രോളുണ്ട്. മറ്റ് ദൈവങ്ങൾ കൃഷ്ണന്റെ വണ്ടി കണ്ട് അസൂയപ്പെടുന്നതും ഇനി മുതൽ പെട്രോൾ വില കുറക്കാനുള്ള സമരത്തിൽ കൃഷ്ണനുമുണ്ടെന്നുമൊക്കെയാണ് ചില ട്രോളുകൾ. നന്ദനത്തിന്റെ ക്ലൈമാക്സ് വെച്ചും ട്രോൾ വന്നിട്ടുണ്ട്. തിരിഞ്ഞു നോക്കുന്ന നവ്യാ നായർ കാണുന്നത് ഥാറിന് മേലെ ഇരിക്കുന്ന കൃഷ്ണനെയാണ്.

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ. വേലുസ്വാമിയാണ് കൈമാറിയത്.

 

English Summary : mahindra thar suv handed over to guruvayoor temple and troll on social media



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter