ACS Technology

News

ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ ചില കാരണങ്ങൾ

Lifestyle

ആർത്തവവും ഓവുലേഷനും മാത്രമല്ല പുരുഷൻമാരിൽ ബീജത്തിന്റെ ആരോഗ്യവും എണ്ണവും കൂടി വന്ധ്യതാ പ്രശ്നങ്ങൾക്ക് കണക്കാക്കേണ്ടതാണ്. പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് കൊൽക്കത്തയിലെ ബിർള ഫെർട്ടിലിറ്റിയിലെ ഐവിഎഫിലെ കൺസൾട്ടന്റായ ഡോ. സൗറൻ ഭട്ടാചാർജി പറയുന്നു.

മദ്യപാനം
ബീജങ്ങളുടെ എണ്ണം കുറയാനുള്ള ഒരു കാരണം അമിത മദ്യപാനമാണ്. ഇത് ടെസ്റ്റോസ്റ്റിറോൺ അളവിനെ നേരിട്ട് ബാധിക്കുകയും ബീജോത്പാദനം കുറയുകയും ചെയ്യുന്നു.

പുകയിലയുടെ ഉപയോഗം
പുകയിലയുടെ ഉപയോഗം പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെ പ്രത്യേകിച്ച് പുകവലിക്കുന്ന സമയത്ത് വളരെയധികം ബാധിക്കുന്നു.

ചില മരുന്നുകളുടെ ഉപയോഗം
ഇത് നേരിട്ട് ബീജങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പേശികളുടെ ശക്തി ഉത്തേജിപ്പിക്കുകയും  വൃഷണങ്ങൾ ചുരുങ്ങാൻ ഇടയാക്കുകയും ചെയ്യും. തത്ഫലമായി, ബീജത്തിന്റെ ഉത്പാദനം കുറയുകയും ഗുണനിലവാരത്തെ പോലും ബാധിക്കുകയും ചെയ്യുന്നു. ഡോക്ടർ നിർദ്ദേശിക്കുമ്പോൾ മാത്രം മരുന്നുകൾ കഴിക്കുക.

സമ്മർദ്ദം
ജീവിതശൈലിയിലും ജോലി സമയത്തിലുമുള്ള മാറ്റം നിരവധി ആളുകളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. നീണ്ടുനിൽക്കുന്ന സമ്മർദ്ദകരമായ ജോലി സമയവും ഉറക്കമില്ലായ്മയും ബീജങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യത കൂടുതലാണ്. 

ടൈപ്പ് 2 പ്രമേഹം
അമിതവണ്ണം പലപ്പോഴും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതിന് കാരണമാകുന്നു. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അത് പതിവായി നിരീക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

റേഡിയേഷൻ
അർബുദം ബാധിച്ച് ചികിത്സയോ മറ്റേതെങ്കിലും തരത്തിലുള്ള റേഡിയേഷനോ ചെയ്ത പുരുഷന്മാർക്ക് ബീജങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യത കൂടുതലാണ്.

അണുബാധ
ചില അണുബാധകൾ ബീജോത്പാദനത്തെയും അതിന്റെ ആരോഗ്യത്തെയും തടസ്സപ്പെടുത്തുകയും ബീജം കടന്നുപോകുന്നത് തടയുകയും ചെയ്യും. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീർക്കെട്ടും ബീജത്തിൻറെ അളവിനെ പ്രതികൂലമായി ബാധിക്കും.

English Summary : male infertility reasons that lead to falling sperm count



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter