ACS Technology

News

'സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു'; ആരാധകന് ആദരാഞ്ജലിയുമായി മമ്മൂട്ടി

Social Media

തന്റെ ആരാധകന്റെ വിയോഗത്തിൽ ആദരാഞ്ജലിയുമായി നടൻ മമ്മൂട്ടി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് താരം വിവരം പങ്കുവച്ചത്. 'വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് 'മമ്മുട്ടി സുബ്രൻ' എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു. ആദരാഞ്ജലികൾ'-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സുബ്രനോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ സുബ്രൻ ചുമട്ടുതൊഴിലാളിയായിരുന്നു.

English Summary : mammootty subrahmanyan passed away



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter