കുളം തോണ്ടിയ മാനവീയം വീഥി; അനന്തമായി നീളുന്ന അറ്റകുറ്റപ്പണികൾ; 'തടവി'ലായ കവികൾ

  1. Home
  2. Art & Culture

കുളം തോണ്ടിയ മാനവീയം വീഥി; അനന്തമായി നീളുന്ന അറ്റകുറ്റപ്പണികൾ; 'തടവി'ലായ കവികൾ

കുളം തോണ്ടിയ മാനവീയം വീഥി; അനന്തമായി നീളുന്ന അറ്റകുറ്റപ്പണികൾ; 'തടവി'ലായ കവികൾ


Entertainment

തലസ്ഥാന നഗരത്തിന്റെ സാംസ്‌കാരിക സ്പന്ദനമായിരുന്ന വെള്ളയമ്പലത്തെ മാനവീയം റോഡ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടിട്ട് ആഴ്ചകൾ പിന്നിടുന്നു. 2001ൽ ആണ് സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി അന്നത്തെ സ്പീക്കർ എം.വിജയകുമാർ ഈ റോഡ് തുറന്നുകൊടുത്തത്. വാരാന്ത്യങ്ങളിൽ കവിതയും നാടൻപാട്ടും തെരുവുനാടകവും മറ്റു കലാരൂപങ്ങളുമായി കലാകാരൻമാരും ആസ്വാദകരും നിറയുമായിരുന്ന വെള്ളയമ്പലത്തെ മാനവീയം റോഡ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി സർക്കാർ വകുപ്പുകൾ ഏറ്റെടുത്തതോടെ നഗരത്തിന്റെ സാംസ്‌കാരിക സായാഹ്നങ്ങൾക്ക് ഇടവേള ഉണ്ടാകുകായിരുന്നു.

സമയബന്ധിതമായി തീർേക്കദഗണ്ട ഈ പണികൾ അനന്തമായി നീണ്ടതോടെ മാനവീയം റോഡിനെ സജീവമാക്കിയിരുന്ന ആസ്വാദകർ അമർഷത്തിലാണ്. കെൽട്രോണിന് മുന്നിൽ നിന്ന് ആൽത്തറ ജങ്ഷൻ വരെ നീളുന്ന 180 മീറ്റർ നീളമുള്ള മാനവീയം റോഡിന്റെ രണ്ടറ്റങ്ങളിലായി കവികളും ഗാനരചയിതാക്കളുമായ വയലാർ,പി.ഭാസ്‌കരൻ,സംഗീത സംവിധായകൻ ദേവരാജൻ,എന്നിവരുടെ പ്രതിമകളുണ്ട്. മലയാളിയുടെ നിത്യജീവിതത്തിൽ ഇന്നും നിറസാന്നിദ്ധ്യമായ ഈ പ്രതിഭകളുടെ പ്രതിമകളും മാനവീയം റോഡ് അടച്ചതോടെ തടവിലായ മട്ടാണ്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ജെസിബികളും മറ്റു കൂറ്റൻ ഉപകരണങ്ങളും ബാരിക്കേഡുകളും ഒക്കെയായി ജയിലിന് സമാനമായ അവസ്ഥായിലാണ് ഈ പ്രതിമകൾ.

ഒമിക്രോൺ വ്യാപനം കൂടി വന്നതോടെ തിയറ്ററുകളും പൊതുപരിപാടികളും നഷ്ടപ്പെട്ട തിരുവനന്തപുരത്തെ ജനതയ്ക്ക് ആശ്വാസമാകേണ്ടതായിരുന്നു മാനവീയം റോഡ്. നഗരത്തിൽ യുവാക്കളുടെ സാന്നിധ്യവും ഏറ്റവും അധികമുള്ള സ്ഥലമാണ് ഇത്. വിമൻസ് കോളജിന് മുന്നിൽ നിന്ന് പനവിളയിലേക്ക് പോകുന്ന റോഡിന്റെ അവസ്ഥയും സമാനമാണ്. നഗരജീവിതത്തിന്റെ നാഡിഞരമ്പുകളായ ഈ റോഡുകൾ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ തീർത്ത് പൊതുജനത്തിന് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
 

English Summary : Manaveeyam Veedhi repair works lagging behind the schedule