ACS Technology

News

സബ്‌സ്‌ക്രൈബ് പദ്ധതിയുമായി മാരുതി; കാർ വാങ്ങേണ്ട ഇനി വാടകയ്ക്കും കിട്ടും 

Business

മാരുതിയുടെ കാറുകൾ ഇനി സ്വന്തമാക്കാം സബ്‌സ്‌ക്രൈബ് പദ്ധതിയിലൂടെ. മാരുതി സുസുക്കി ഇന്ത്യ പ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന കാർ ലീസിങ് പദ്ധതി കൊച്ചിയിലും ആരംഭിച്ചു. 'മാരുതി സുസുക്കി സബ്‌സ്‌ക്രൈബ്' എന്ന ഈ പദ്ധതിയിൽ 12, 24, 36, 48 മാസ കാലാവധിയിൽ കാറുകൾ ലഭ്യമാകും. വർഷത്തിൽ 10,000, 15,000, 20,000, 25,000 കിലോമീറ്റർ എന്നിങ്ങനെ മൈലേജ് ഓപ്ഷനുകളിലും സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. 48 മാസ കാലയളവിൽ വാഗൺ ആറിന് 12,513 രൂപ മുതലും ഇഗ്നിസിന് 13,324 രൂപ മുതലുമാണ് പ്രതിമാസ വരിസംഖ്യ. 

ഉപയോക്താക്കൾക്ക് മാരുതി സുസുകി അരീനയിൽനിന്ന് വാഗൺ ആർ, സ്വിഫ്റ്റ് ഡിസൈർ, എർട്ടിഗ, വിത്താര ബ്രീസ, നെക്സയിൽനിന്ന് ഇഗ്നിസ്, ബലേനോ, സിയസ്, എക്സ്എൽ 6, എസ് ക്രോസ് എന്നീ മോഡൽ കാറുകൾ ലഭ്യമാകും. എ.എൽ.ഡി. ഓട്ടോമോട്ടീവ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് മാരുതി ഈ സബ്സ്‌ക്രൈബ് പദ്ധതി നടപ്പിലാക്കുന്നത്. വരിസംഖ്യാ കാലാവധിക്കു ശേഷം ഉപയോക്താക്കൾക്ക് കാലാവധി വർധിപ്പിക്കുകയോ വാഹനം അപ്ഗ്രേഡ് ചെയ്യുകയോ വിപണി വിലയിൽ സ്വന്തമാക്കുകയോ ചെയ്യാം.

English Summary : maruti suzuki starts vehicle subscription paln in kerala



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter