ACS Technology

News

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും; മന്ത്രി റോഷി അഗസ്റ്റിൻ 

Latest

മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന ക്യാംപെയിൻ ശക്തമാകുന്നതിനിടെ തമിഴ്‌നാടുമായി ഒത്തുചേർന്ന് മാത്രം പരിഹരിക്കാൻ കഴിയുന്ന തർക്കത്തെക്കുറിച്ച് മറുപടിയുമായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 'തമിഴ്‌നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തമിഴ്‌നാടിനോട് കൂടുതൽ വെള്ളം കൊണ്ടുപോകാനും കൂടാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപ് തന്നെ അറിയിപ്പ് ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് 2,200 ക്യുസെക്‌സ് ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

23ന് ജലനിരപ്പ് 136 അടി എത്തിയപ്പോൾ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കി. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നടന്ന കേസിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 139.99 അടിയിലേക്കു ക്രമീകരിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചത്തെ മേൽനോട്ട സമിതി യോഗത്തിൽ ബന്ധപ്പെട്ട തീരുമാനം എടുക്കും-മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഡിസംബറിൽ ചേരുന്ന തമിഴ്‌നാട് -കേരള മുഖ്യമന്ത്രിമാരുടെ ചർച്ചയിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയുണ്ടാക്കുകയും പുതിയ അണക്കെട്ട് നിർമിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 

English Summary : minister roshy augustine on mullaperiyar issue



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter