ACS Technology

News

വിവാഹമോചന വാർത്തകൾ പ്രചരിക്കുന്നതിനിടെ സാമന്തയ്ക്ക് നന്ദി പറഞ്ഞ് നാഗചൈതന്യ 

Trending

താരദമ്പതികളായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ സാമന്തയുടെ ട്വീറ്റ് ചർച്ചയാകുന്നു. നാഗചൈതന്യയുടെ പുതിയ ചിത്രമായ ലവ് സ്‌റ്റോറിയുടെ ട്രെയ്‌ലർ പങ്കുവച്ചായിരുന്നു സാമന്തയുടെ ട്വീറ്റ്. സാധാരണ നാഗചൈതന്യയുടെ ചിത്രങ്ങളും പോസ്റ്ററുകളും ട്രെയ്‌ലറുകളും പുറത്തിറങ്ങുമ്പോൾ അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് സാമന്ത കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ ചിത്രത്തിലെ നായികയായ സായ് പല്ലവിയെ മാത്രം ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ഇരുവരും തമ്മിലുള്ള വിവാഹമോചന വാർത്ത ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ സാമന്ത പങ്കുവച്ചത് നാഗചൈതന്യയുടെ ട്വീറ്റ് ആയതിനാലാണ് താരം അദ്ദേഹത്തെ ടാഗ് ചെയ്യാതിരുന്നതെന്ന് മറു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

സാമന്തയും നാഗചൈതന്യയും വേർപിരിയലിന്റെ വക്കിലാണെന്നും കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന മുൻകൈ എടുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

English Summary : naga chaitanya thanks samantha amid divorce rumours



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter