ACS Technology

News

കെ കരുണാകരനും നീതി കിട്ടണമെന്ന് നമ്പി നാരായണന്‍

Politics

ഐഎസ്ആര്‍ഒ ചാരക്കേസു മായി ബന്ധപ്പെട്ട് അധികാരം ഒഴിയേണ്ടിവന്ന കെ. കരുണകാരനും നീതി കിട്ടണമെന്ന്  ശാസ്ത്രജ്ഞന്‍  നമ്പി നാരായണൻ. എന്നാൽ ഈ കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് വ്യക്തതയില്ലെന്ന്  അദ്ദേഹം പറഞ്ഞു. ഊഹാപോഹങ്ങളില്‍ അഭിപ്രായം പറയാനില്ല. കെ കരുണാകരനും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം  വ്യക്തമാക്കി. ആരൊക്കെ കേസ് ചമച്ചോ അവരൊക്കെ കേസില്‍ ഉള്‍പ്പെടണമെന്നും നമ്പി നാരായണന്‍ പറഞ്ഞു.ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1994 ഉണ്ടായ ചാരക്കേസ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഒരു സംഭവമായിരുന്നു . കെ കരുണാകരന്റെ വിശ്വസ്തനായ പൊലീസ് ഓഫീസര്‍ രമണ്‍ ശ്രീവാസ്തവയെ കൈവിടാന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം തയാറാവുന്നില്ലെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസിലെ കരുണാകര വിരുദ്ധര്‍ ആണ് രംഗത്തെത്തിയത്. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ 1995 മാര്‍ച്ച് 16ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്ന് അന്ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലെ പൊതുയോഗത്തില്‍ രാജി പ്രഖ്യാപിച്ച് കെ കരുണാകരന്‍ പറഞ്ഞു.

പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായി, അതോടെ ചാരക്കേസിനെ കോണ്‍ഗ്രസിലെ എ വിഭാഗവും തിരുത്തല്‍ വാദികളും ഉപേക്ഷിച്ചു. ഇടതു മുന്നണി ചാരക്കേസിനെ രാഷ്ട്രീയമായി ഉപയോഗിച്ചു. കേസില്‍ കഴമ്പില്ലെന്ന സിബിഐ കണ്ടെത്തല്‍ തള്ളി സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിന് 1996ലെ നായനാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രാജ്യത്ത് തന്നെ ഇത്തരം നടപടി അപൂര്‍വമായിരുന്നു. ഹൈക്കോടതി സര്‍ക്കാര്‍ നടപടി ശരിവെച്ചു,എന്നാൽ  സുപ്രിംകോടതി തള്ളി. 

English Summary : Scientist Nambi Narayanan wants justice for K Karunakaran who had to step down in connection with the ISRO spy case.



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter