ACS Technology

News

കൊതുക് ശല്യമുണ്ടോ? ഈ മാർഗങ്ങൾ പ്രയോഗിച്ചോളൂ

Lifestyle

 

മഴക്കാലമാകുന്നതോടെ കൊതുക് ശല്യം വർധിക്കും. കൊതുകിനെ തുരത്താൻ വീട്ടിൽ തന്നെ പ്രയോഗിക്കാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയറാക്കാവുന്ന ഈ മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കിക്കേ.
 

കർപ്പൂരം

കൊതുകിനെ അകറ്റാൻ പ്രകൃതിദത്തമായി ഉപയോഗിക്കുന്ന ഒന്നാണ് കർപ്പൂരം. ഒരു ചെറിയ പാത്രത്തിൽ കുറച്ച് കർപ്പൂരമെടുത്ത് കത്തിക്കുക. ഇനി മുറിയുടെ എല്ലാ വാതിലുകളും ജനലുകളും അടച്ച ശേഷം അര മണിക്കൂറെങ്കിലും മുറിയിൽ കത്തിച്ച് വയ്ക്കുക.

വെളുത്തുള്ളി നീര്

വെളുത്തുള്ളിയുടെ രൂക്ഷഗന്ധം കൊതുകുകളെ അകറ്റാൻ സഹായിക്കും. കുറച്ചു വെളുത്തുളളി അല്ലികളും രണ്ട് കപ്പ് വെള്ളവും എടുക്കുക. വെളുത്തുള്ളി അല്ലികൾ അരച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. വെള്ളത്തിന്റെ അളവ് പകുതിയാകുന്നതുവരെ തിളപ്പിച്ചെടുക്കുക. ഇത് തണുത്തതിനുശേഷം ഈ വെളുത്തുള്ളി വെള്ളം അരിച്ചെടുത്ത് ഒരു സ്‌പ്രേ കുപ്പിയിൽ നിറച്ച് മുറിക്കുള്ളിൽ തളിക്കുക.

ആപ്പിൾ സിഡർ വിനാഗിരി

ആപ്പിൾ സിഡർ വിനാഗിരിയുടെ ഗന്ധം കൊതുകുകളെ അകറ്റി നിർത്തും. ഒരു കപ്പ് ആപ്പിൾ സിഡർ വിനാഗിരിയും ഒരു കപ്പ് വെള്ളവും നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും എണ്ണയും എടുക്കുക. എണ്ണ ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാല മതി. ഇവയെല്ലാംകൂടി നന്നായി ഇളക്കുക. ഒരു സ്‌പ്രേ കുപ്പിയിൽ ഇീ മിശ്രിതം നിറയ്ക്കുക. ഇത് വീടിനു ചുറ്റും തളിക്കുക.

 

 

English Summary : natural ways to get rid of mosquitoes



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter