ACS Technology

News

നീറ്റ് പരീക്ഷ പേടി; തമിഴ്‌നാട്ടിൽ വീണ്ടും ആത്മഹത്യ 

Latest

നീറ്റ് പരീക്ഷയിൽ പേടിച്ച് തമിഴ്‌നാട്ടിൽ വീണ്ടും ആത്മഹത്യ. അരിയലൂർ സ്വദേശി കനിമൊഴി ( 17) ആണ് നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്പ് സേലത്ത് നീറ്റ് പരീക്ഷ പേടിയിൽ മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. 

നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. 12ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

English Summary : neet exam fear; girl committed suicide in tamilnadu



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter