ACS Technology

News

പ്രതീക്ഷയുടെ ദിനങ്ങൾ : നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി

Lifestyle

കൊവിഡ് വ്യാപനം ടൂറിസം മേഖലയെയും വിനോദ സഞ്ചാരികളെയും ഏറെ ദുരിതത്തിലാഴ്ത്തിയിരുന്നു. കൊവിഡ് നിലനിൽക്കുന്നെങ്കിലും ടൂറിസ്റ്റ് മേഖലകൾ പതിയെ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഏഴ് മാസം പ്രവേശനം നിഷേധിച്ച നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി. ഇത് വിനോദ സഞ്ചാരികളെ ആശ്രയിച്ച് കഴിയുന്നവർക്ക് ആശ്വാസത്തിന്റെ തുടക്കമാണ്. കഴിഞ്ഞ മാസം വിനോദസഞ്ചാരത്തിന് ഇളവ് അനുവദിച്ചിരുന്നുവെങ്കിലും നെല്ലിയാമ്പതിയിൽ കൊവിഡ് രോഗികൾ ഉള്ളതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇതോടെ നെല്ലിയാമ്പതിയിലെ പുലയമ്പാറ, കൈകാട്ടി, കേശവൻപാറ, നൂറടി ഭാഗങ്ങളിലെ മിക്ക കടകളും കച്ചവടമില്ലാതെ അടച്ചിട്ടു. ജീപ്പുകൾ ഓട്ടമില്ലാതായി.വ്യാഴാഴ്ച കെ ബാബു എംഎൽ എയുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും യോഗത്തിലാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. വേനൽക്കാലവും ഓണക്കാലവുമാണ് നെല്ലയാമ്പതിയിൽ കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത്. ഇളവ് നിലവിൽ വന്നതോടെ ശനി, ഞായർ ദിവസങ്ങളിൽ റൂം, റിസോർട്ട് ബുക്കിങ് സജീവമായി.

English Summary : nelliyampathi tourism



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter