അമേരിക്കൻ ശിൽപിയുടെ കലാസൃഷ്ടി ഇനി ഖത്തറിന്റെ ആകർഷണങ്ങളിലൊന്ന്

  1. Home
  2. Art & Culture

അമേരിക്കൻ ശിൽപിയുടെ കലാസൃഷ്ടി ഇനി ഖത്തറിന്റെ ആകർഷണങ്ങളിലൊന്ന്

അമേരിക്കൻ ശിൽപിയുടെ കലാസൃഷ്ടി ഇനി ഖത്തറിന്റെ ആകർഷണങ്ങളിലൊന്ന്


Entertainment

അമേരിക്കൻ ശിൽപി ബ്രൂസ് നൗമാന്റെ പുത്തൻ കലാസൃഷ്ടി ഇനി ഖത്തറിന്റെ മിഷ്റെബ് ഡൗൺടൗൺ ദോഹയുടെ ആകർഷണങ്ങളിലൊന്നായി മാറും. ഖത്തർ-യുഎസ് സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് മിഷ്റെബ് ഡൗൺടൗൺ ദോഹയിൽ കലാസൃഷ്ടി സ്ഥാപിച്ചത്.എഴുപതുകളുടെ അവസാനത്തിൽ ബ്രൂസ് നൗമാൻ നിർമിച്ച കലാസൃഷ്ടികളുടെ ശ്രേണിയിൽപ്പെട്ടതാണ് ഈ ശിൽപം. രാജ്യത്തിന്റെ കലാ പൈതൃകം വിളിച്ചോതുന്ന അപൂർവ സൃഷ്ടികൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. 

ഗർത്തങ്ങൾ, കിടങ്ങുകൾ, അറകൾ, തുരങ്കങ്ങൾ എന്നിവയെല്ലാം ഒരുമിപ്പിച്ചു കൊണ്ടുളള കലാസൃഷ്ടിയാണിത്. കോൺക്രീറ്റ് അടിത്തറയുള്ള സമാനമായ രണ്ട് കോർട്ടെൻ സ്റ്റീൽ രൂപങ്ങളാണ് ശിൽപത്തിന്റെ പ്രത്യേകത. ഇവയിലാണ് കിടങ്ങുകൾ, ടണലുകൾ, അറകൾ എന്നിവയുടെ രൂപങ്ങളിലുള്ള നിർമാണം. കിടങ്ങുകളെ അറകളിലേക്കും തുരങ്കങ്ങളിലെ ഗർത്തങ്ങളിലേയ്ക്കും ബന്ധിപ്പിക്കുന്നത് സ്തംഭങ്ങൾ മുഖേനയാണ്. 

English Summary : new public artwork at msheireb downtown Doha Qatar