ACS Technology

News

രാഷ്ട്രീയത്തിൽ ഒരു നേതാവും സന്തുഷ്ടനായിരിക്കില്ല, മുഖ്യമന്ത്രിയായാലും എപ്പോഴാണ് രാജിവെപ്പിക്കുക എന്നറിയില്ലല്ലോ; നിതിൻ ഗഡ്കരി 

Latest

രാഷ്ട്രീയത്തിൽ ഒരു നേതാവും സന്തുഷ്ടനായിരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയ്ക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. പാർലമെന്ററി വ്യവസ്ഥയും ജനങ്ങളുടെ പ്രതീക്ഷയും എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എം.എൽ.എമാർക്ക് മന്ത്രിയാകാത്തിടത്തോളം കാലം വിഷമമാകും. നല്ല വകുപ്പ് കിട്ടാത്തിടത്തോളം കാലം മന്ത്രിമാർക്ക് വിഷമമാകും, നല്ല വകുപ്പ് കിട്ടിയാലോ? മുഖ്യമന്ത്രിയായില്ലല്ലോ എന്ന വിഷമം,' ഗഡ്കരി പറഞ്ഞു.

മുഖ്യമന്ത്രിയായി കഴിഞ്ഞാൽ എപ്പോഴാണ് ആ സ്ഥാനത്ത് നിന്ന് മാറേണ്ടിവരിക എന്ന് അറിയാത്തതിനാൽ സന്തോഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടേയും ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. നിർഭാഗ്യവശാൽ സമകാലിക രാഷ്ട്രീയം എങ്ങനെ അധികാരത്തിലെത്തും എന്നത് മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി അപ്രതീക്ഷിതമായി രാജിവെച്ചത്. അടുത്ത വർഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു രാജി.

English Summary : Nitin Gadkari jokes in viral video: ‘CM unhappy as he doesn’t know when he will be removed’



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter