ACS Technology

News

പൗരത്വ ഭേദഗതി നിയമം കാരണം ഒരു മുസ്ലിമിന് പോലും പ്രശ്‌നമുണ്ടാകില്ല; മോഹൻ ഭാഗവത്

Latest

പൗരത്വ ഭേദഗതി നിയമം ഒരു മുസ്ലിമിന് പോലും ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സിഎഎയോ എൻ ആർ സിയോ ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ വിഭജിക്കുന്ന ഒന്നല്ലെന്നും രാഷ്ട്രീയ താൽപര്യങ്ങളുളള ചില കേന്ദ്രങ്ങളാണ് വർഗീയത നൽകുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

'രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രധാനമന്ത്രി പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്നാണ്. ഇത്രയും കാലം തുടർന്നുവന്നതും അതാണ്. ഇനി ഞങ്ങൾ തുടരാൻ പോകുന്നതും അതുതന്നെയാണ്. സിഎഎ കാരണം ഒരു മുസ്ലിമിനും പ്രശ്‌നമുണ്ടാകില്ല- മോഹൻ ഭാഗവത് പറഞ്ഞു.അയൽരാജ്യങ്ങളിലെ മതപരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതാണ് പൗരത്വ നിയമം. ഭീഷണിയും ഭയവും കാരണം നമ്മുടെ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവരെ തീർച്ചയായും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

English Summary : mohan bhagwat about caa



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter